ഇന്ത്യ

വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തീരുമാനം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്…

വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് 5 വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷൻ ഒരു കാരണവും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനാണോയെന്ന് കോൺഗ്രസ് നേതാക്കള്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവേചനം കാണിക്കുന്നുവെന്നും മോദിക്കും അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാർക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പ്രതിപക്ഷ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിശ്വാസ്യത ഉറപ്പാക്കാൻ കമ്മീഷൻ ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതിൽ പോലും കമ്മീഷനിൽ ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

വിവിപാറ്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് എതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കില്ല. ജനങ്ങളുടെ കോടതി വിധി നാളെ വരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവസാന നിമിഷം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല: കോണ്ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ദില്ലിയില്‍ പറഞ്ഞു.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links