സിനിമ

തമിഴില്‍ അരങ്ങേറ്റം കുറിച്ച് സണ്ണിവെയ്ന്‍

ജീവയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സണ്ണി വെയ്ന്‍. ദേശീയ അവാര്‍ഡ് ജേതാവ് രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ‘ജിപ്സി’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ തമിഴിലേക്കെത്തുന്നത്. കേരളത്തിലെ സഖാവായിട്ടാണ് സണ്ണിവെയ്ന്‍ ചിത്രത്തില്‍ വേഷമിടുന്നത്. സഖാവ് ബാലന്‍ എന്നാണ് സണ്ണിയുടെ കഥാപാത്രത്തിന്റെ പേര്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ സണ്ണി വെയ്ന്‍ പങ്കുവെച്ചു. തന്റെ ആദ്യ തമിഴ് ചിത്രമായ സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് സണ്ണി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന ഷര്‍ട്ടും വെളുത്ത മുണ്ടുമണിഞ്ഞ് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു വരുന്ന സണ്ണിയാണ് പോസ്റ്ററില്‍. സഖാവ് ബാലന്റെ ഫസ്റ്റ്‌ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ജോക്കര്‍, കുക്കൂ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രാജു മുരുകന്‍. ഇതില്‍ ജോക്കര്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും രാജു തന്നെയാണ്. കായംകുളം കൊച്ചുണ്ണി, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ ചിത്രങ്ങളിലൂടെ പോയ വര്‍ഷം തിളങ്ങിയ സണ്ണിയ്ക്ക് ഈ വര്‍ഷവും കൈനിറയെ ചിത്രങ്ങളാണ്. വൃത്തം, ആന്റണി അനുഗ്രഹീതന്‍, പിടികിട്ടാപ്പുള്ളി, സംസം എന്നിവയാണ് ഈ വര്‍ഷത്തെ സണ്ണിയുടെ പ്രധാന ചിത്രങ്ങള്‍.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links