കേരളം ചരമം

സിപിഐഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു

മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുതിയ പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്ന ബ്രിട്ടോ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ 1983ൽ കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്നതിനെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു പിന്നീടുള്ള ജീവിതം.

2006-11 കാലത്ത് കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമൺ ബ്രിട്ടോ.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links