സിനിമ

സഹനടനായും കൊമേ‍‍‍‍ഡിയനായും വില്ലനായും കഴിവ് തെളിയിച്ചു ഇനി  നായകനിലേക്ക്; ഷറഫുദ്ദീന്‍ ചിത്രംനീയും ഞാനും നാളെ തിയേറ്ററുകളിലേക്ക്

ഷറഫുദ്ദീന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘നീയും ഞാനും’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലാണ്. ജനുവരി 18 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഈ സര്‍പ്രൈസ് പുറത്തുവിട്ടത് നായിക അനുസിത്താര തന്നെയാണ്. മോഹന്‍ലാലിന് നന്ദി അറിയിച്ചുകൊണ്ടുള്ള അനുവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒരു അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് എ.കെ. സാജന്‍ ആണ്. ചിത്രത്തില്‍ അനു സിത്താരയാണ് നായിക. പ്രണയത്തിന്റെ എരിവും മണവും രുചിയുമുള്ള ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

ആഷ്‌ലി ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളില്‍ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകന്‍. കോക്കേഴ്സ് ഫിലിമിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links