കേരളം

സ്കൂളുകൾ ജൂൺ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യഭ്യാസ മന്ത്രി

സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ  സി. രവീന്ദ്രനാഥ് അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 12 ന് മാത്രമേ സ്‌കൂളുകള്‍ തുറക്കുകയുള്ളൂവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. പെരുന്നാള്‍ കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് വിവിധ സംഘടനകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ, തെറ്റിദ്ധാരണാജനകമായി വന്ന സോഷ്യൽ മീഡിയാ പ്രചരണത്തിന് പിന്നിൽ സ്ഥാപിത താൽപ്പര്യക്കാരാണെന്നന്ന നിഗമനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links