രാഷ്ട്രീയം

അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാഹുൽഗാന്ധി വയനാട്ടിൽ തന്നെയെന്ന് ഉറപ്പിച്ചു; UDF ക്യാമ്പിലെങ്ങും ആഹ്ളാദാരവം…

ഒടുവിൽ രാഹുൽഗാന്ധി വയനാട്ടിലേയ്ക്ക്. ദൽഹിയിൽ രാവിലെ AICC വിളിച്ചു ചേർത്ത അടിയന്തിര വാർത്താ സമ്മേളനത്തിൽ മുതിർന്ന നേതാവ് ഏ.കെ.ആന്റണിയാണ് എല്ലാവരുടേയും ആഗ്രഹം മാനിച്ച് ‘രാഹുൽ വയനാടിനെ വരിച്ചതായി ‘ പ്രഖ്യാപിച്ചത്.
UP യിലെ അമേഠികൂടാതെ ദക്ഷിണേന്ത്യയ്ക്കുള്ള പ്രത്യേക പരിഗണന എന്ന രൂപത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി രാഹുൽ ഗാന്ധി മെനഞ്ഞ സൈദ്ധാന്തിക ഭാഷ്യത്തിന് അടിവരയിടുന്ന പ്രഖ്യാപനമാണ് ആകാംക്ഷകൾക്ക് വിരാമം കുറിച്ച് ഏ.കെ.ആന്റണി യിലൂടെ പുറത്തുവന്നത്.
അവഗണിയ്ക്കപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും അനുയോജ്യമായ മണ്ഢലം വയനാട് തന്നെയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ വരവെന്നും ആന്റണി വിശദീകരിച്ചു. ആൻറണിയെ കൂടാതെ കോൺഗ്രസ്സ് വക്താവ് സുർജെ വാലാ, മുകൾ വാസ്നിക്, കെ.സി.വേണുഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിലുണ്ടായിരുന്നു. കോൺഗ്രസ്സ് പ്രഖ്യാപനത്തെ  UDF ക്യാമ്പ് വൻ ആഹ്ളാദാരവത്തോടെയാണ് വരവേറ്റത്.

മുസ്ലീം ലീഗ് നേതാവും മലപ്പുറത്തെ സ്ഥാനാർത്ഥിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി തീരുമാനത്തിൽ വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്. “ഹൈദരലി തങ്ങൾ മാധ്യമങ്ങൾക്കു മുമ്പാകെ തീരുമാനം വേണമെന്ന് ഇന്നലെ പറഞ്ഞു. അത് കോൺഗ്രസ്സ് ദേശീയ നേതൃത്വം കേട്ടു. വേണ്ട രീതിയിൽ ഉൾക്കൊണ്ടു. ഇന്ന് അതിൽ തീരുമാനം വന്നു. ഞങ്ങൾ സന്തുഷ്ടരാണ്.” എന്നായിരുന്നു കുഞ്ഞിലിക്കുട്ടി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പറഞ്ഞത്.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ മുൻ നിലപാട് ആവർത്തിച്ചു. രാഹുൽ വയനാട്ടിലേക്ക് വരുന്നത് BJP യെ മുഖ്യശത്രുവായിനേരിടുമെന്ന കോൺഗ്രസ്സിന്റെ നിലപാട് വിസ്മരിച്ചാണെന്നും അതിലൂടെ കോൺഗ്രസ്സിന്റെ ഉള്ളിലിരുപ്പ് പുറത്തു വന്നതായും പിണറായി പ്രതികരിച്ചു. രാഹുലല്ലാ ഏത് വമ്പൻ വന്നാലും അതിനെയെല്ലാം നേരിട്ട് പരാജയപ്പെടുത്താനുള്ള സംഘടനാപരമായ കരുത്ത് കേരളത്തിലെ LDF ന് ഉണ്ടെന്നും പിണറായി വിജയൻ അടിവരയിട്ട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, KPCC പ്രസിഡണ്ട് മുല്ലപ്പിള്ളി രാമചന്ദ്രൻ, ടി.സിദ്ധിഖ് എന്നിവരും രാഹുലിന്റെ വരവ് അഭിമാനകരമെന്നും സന്തോഷകരമെന്നും പറഞ്ഞു.

അതേ,സമയം CPI(M) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കോൺഗ്രസ്സ് തീരുമാനം മതനിരപേക്ഷ ഐക്യത്തിന് വിഘാതമുണ്ടാക്കുന്നതാണെന്ന വിമർശനം മുന്നോട്ടുവച്ചു.
എന്തു തന്നെയായാലും രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടതോടെ കൂടുതൽ പ്രതികരണങ്ങൾ പുറത്തു വരാൻ ഇരിക്കുന്നതേയുള്ളു

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links