ഇന്ത്യ രാഷ്ട്രീയം

നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ പ്രിയങ്ക ഗാന്ധി; മത്സരിക്കാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു.

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാൻഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. നിലവിൽ കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചതായാണ് വിവരം.

മെയ് 19-നാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ് നടക്കുക. പ്രിയങ്ക മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡാകും എടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാൽ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഏറ്റവും അവസാനഘട്ടത്തിലാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ് നടക്കുക എന്നതിനാൽ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

വാരാണസിയിൽ മോദിക്കെതിരെ ബിഎസ്പി-എസ്പി സഖ്യം ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാ. പ്രിയങ്ക വരാനുള്ള സാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതെന്ന സൂചനയുമുണ്ടായിരുന്നു.

2022 ൽ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്കയെ കോൺഗ്രസ് ഏൽപിച്ചിരിക്കുന്ന ദൗത്യം. മോദിക്കെതിരെ മത്സരിക്കുന്നത് സംസ്ഥാനമെമ്പാടും ശ്രദ്ധ കിട്ടാൻ ഉപകരിക്കും എന്നതും പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിന് പിന്നിലുണ്ട്.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links