News Capsule

News Capsule – 25-5-2019

🌴 കേരളീയം 🌴

🅾 *ശബരിമല പ്രശ്‌നം സിപിഎം കൈകാര്യം ചെയ്തത് ശരിയായില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടത് പരാജയത്തിന് കാരണം ശബരിമല തന്നെ; ഇടതുമുന്നണിയുടെ ഭാഗമായപ്പോഴും എന്‍എസ്‌എസ് നിലപാടാണ് ശരി എന്ന് ചൂണ്ടിക്കാട്ടിയിരുന്നു; ആചാരലംഘനം അനുവദിക്കാനാകില്ല; കാര്യങ്ങള്‍ ഇടതുമുന്നണി യോഗത്തില്‍ തുറന്നു പറയുമെന്നും ആര്‍.ബാലകൃഷ്ണപിള്ള*

🅾 *പിണറായിയെ പേടിച്ച്‌ ആരും ശബരിമല എന്നൊരു വാക്ക് മിണ്ടിയില്ല; ചര്‍ച്ചകള്‍ പോലും വിശ്വാസികള്‍ എന്ന വാക്കില്‍ ഒതുക്കി; വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിധരിപ്പിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചു എന്ന താത്വിക ലൈന്‍ സ്വീകരിച്ച്‌ ഇലക്കും മുള്ളിനും കേടില്ലാത്ത വിശദീകരണം*

🅾 *സിപിഎം തോറ്റത് ശബരില കാരണമല്ല`; തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും ഫലം സ്ഥിരമായി നിലനില്‍ക്കുമെന്ന് കാണുന്നില്ലെന്നും മുഖ്യമന്ത്രി; ജനം ചിന്തിച്ചത് ലോക്‌സഭയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന്; പരാജയ കാരണം വിശദമായി പരിശോധിക്കും; ശൈലി മാറ്റം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി; ജനവിധി സംസ്ഥാന സര്‍ക്കാരിന് എതിരല്ലെന്നും രാജി വെക്കില്ലെന്നും പിണറായി വിജയന്‍; രാഹുല്‍ വന്നത് അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതിനാലെന്ന് അന്ന് പറയാതിരുന്നത് ബിജെപിക്ക് സഹായമാകാതിരിക്കാനെന്നും മുഖ്യമന്ത്രി*

🅾 *പരാജയ കാരണം ശബരിമല ആചാരലംഘന പ്രശ്‌നമാണോ എന്ന് ചര്‍ച്ച ചെയ്തിട്ടില്ല; തോല്‍വിയെക്കുറിച്ച്‌ പഠിക്കാതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുക സിപിഐയുടെ പരിപാടിയല്ല; നാല് സീറ്റിലേയും തിരിച്ചടിയെ കുറിച്ച്‌ പ്രതികരിക്കണമെങ്കില്‍ ജില്ലാ തല റിപ്പോര്‍ട്ടുകള്‍ ലഭിക്കണം; തിരുവനന്തപുരത്ത് തുടര്‍ പരാജയമെങ്കിലും ഈ സീറ്റ് സിപിഎമ്മുമായി വെച്ച്‌ മാറില്ല; ഇടതുമുന്നണിയുടെ തോല്‍വിയില്‍ മനസ് തുറന്ന് കാനം രാജേന്ദ്രന്‍*

🅾 *ശബരിമലവിഷയം പരാജയത്തിന്റെ ആക്കം കൂട്ടി; പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളിലും ചോര്‍ച്ചയുണ്ടായി; ശബരിമല പ്രക്ഷോഭത്തിലെ വോട്ട് കൊണ്ട് പോയത് കോണ്‍ഗ്രസും; ഏറ്റവും വലിയ തിരിച്ചടിയായത് മോദിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് വേണമെന്ന പ്രചാരണവും; ഇടത്പക്ഷത്തിന്റെ തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും തോമസ് ഐസക്*

🅾 *ശബരിമലയില്‍ സര്‍ക്കാരിന് തെറ്റുപറ്റിയില്ലെന്ന് ആവര്‍ത്തിച്ചാണയിട്ട് കോടിയേരി ബാലകൃഷ്ണന്‍; തങ്ങള്‍ അടപടലം തോറ്റെങ്കിലും ബിജെപി ജയിച്ചില്ലല്ലോ എന്നാശ്വാസം പങ്കുവെച്ച്‌ പാര്‍ട്ടി സെക്രട്ടറി എസ്‌എഫ്‌ഐ പഠന ക്യാമ്പിൽ ; ആര്‍ ബാലകൃഷ്ണപിള്ള വരെ കാര്യം മനസ്സിലാക്കിയിട്ടും ഇപ്പോഴും നേരം വെളുക്കാതെ സിപിഎം നേതാക്കള്‍*

🅾 *മംഗലാംകുന്ന് ഗണപതി ചെരിഞ്ഞു; കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പൻ ആദ്യം കവര്‍ന്നത് ബാബു നമ്പൂതിരിയുടെ മനസ്സ്; മംഗലാംകുന്ന് തറവാട്ടിലെത്തിയതോടെ തലവര മാറിയത് ഉടമകളുടെ; 90കളില്‍ പാറമേക്കാവിന്റെ തിടമ്പേന്തി തൃശൂരുകാരുടെ സൂപ്പര്‍താരമായി; ചെറുപ്പുള്ളശ്ശേരി പാര്‍ത്ഥനും പാലക്കാട് രാജേന്ദ്രനും പിന്നാലെ ഗജരാജ ശ്രേഷ്ഠന്‍ മംഗലാംകുന്ന് ഗണപതിയും യാത്രയായി; ഗജവീരന് അന്ത്യോപചാരം അര്‍പ്പിച്ച്‌ കണ്ണുനീര്‍ തുടച്ച്‌ ആനപ്രേമികള്‍*

🅾 *ആദ്യം വേണ്ടത് ആള്‍ക്കൂട്ടം വോട്ടാകില്ല എന്ന തിരിച്ചറിവ്; പുറമെ ഉള്ള ഓളം കണ്ട് മതിമറന്നോപ്പോള്‍ അടിത്തറ ശക്തമല്ലെന്ന് തിരിച്ചറിയാത്തത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും തോല്‍വിയിലേക്ക് തള്ളിയിട്ടു; നല്ല സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും കുമ്മനം തോറ്റതിന് പിന്നില്‍ ബിജെപിയുടെ സംഘടന വീഴ്ചകള്‍; സംഘടന സംവിധാനത്തില്‍ അഴിച്ച്‌ പണിയും അനിവാര്യം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഒളിയമ്പുമായി പിപി മുകുന്ദന്‍; മാറ്റമുണ്ടായില്ലെങ്കില്‍ നിയമസഭയിലും നേട്ടമുണ്ടാകില്ലെന്ന് മുതിര്‍ന്ന നേതാവിന്റെ മുന്നറിയിപ്പ്*

🅾 *കെട്ടി വച്ച കാശു പോയെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയുടെ മോഹങ്ങള്‍ക്ക് കുറവില്ല; തനിക്ക് രാജ്യസഭാ അംഗത്വവും നേതാക്കള്‍ക്ക് കോര്‍പ്പറേഷന്‍-ബോര്‍ഡ് അംഗത്വവും വേണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായെ കാണും; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വീണ്ടും സമ്മര്‍ദ്ദ തന്ത്രങ്ങളുമായി ബിഡിജഎസ്*

🅾 *കാസര്‍കോഡ് കെ.സുധാകരന്റെ വിജയത്തില്‍ ഒരുപങ്ക് ഹരിതവോട്ടിനും; ദേശീയപാതാ ബൈപാസ് വിരുദ്ധ സമരത്തെ തുണച്ച സ്ഥാനാര്‍ത്ഥിയോട് ഇഷ്ടം കാട്ടി വോട്ടര്‍മാര്‍; സമരകേന്ദ്രമായ കീഴാറ്റൂരിലെ രണ്ടുബൂത്തുകളിലും സിപിഎം കുത്തകയായ പാപ്പിനിശേരി തുരുത്തി ബൂത്തുകളിലും എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു; കീഴാറ്റൂരിലെ ഒരുബൂത്തില്‍ സുധാകരന് മേല്‍ക്കൈയും*

🅾 *ടി കെ റഫീക്‌ അന്തരിച്ചു. ആരാണ്‌ ഈ ടി കെ റഫീക്‌? കേരളത്തിലെ വിവിധ പുഴകളിൽ നിന്ന് ചിപ്പിയും കല്ലുമ്മക്കായയും വാരുന്ന റഫീക്‌ തന്നെ…പാറയിടുക്കുകളില്‍ അള്ളിപ്പിടിച്ച കല്ലുമ്മക്കായും ചിപ്പിയും അടര്‍ത്തി സൗഹൃദങ്ങള്‍ക്ക് വാരിവിളമ്പിയ കോഴിക്കോട്ടുകാരന്‍; കടലിന്റെ കഥകള്‍ പറഞ്ഞു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരെ കൊതിപ്പിച്ച മനുഷ്യസ്‌നേഹി; ചാലിയാര്‍ പുഴയില്‍ ചിപ്പിക്ക് വേണ്ടി മുങ്ങിയ ടി.കെ.റഫീഖ് കഥകള്‍ പകുതിയില്‍ പതറി നിര്‍ത്തി വിടവാങ്ങി; നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലിന്റെ അടിഭാഗത്ത് തലയിടിച്ച്‌ ദാരുണാന്ത്യം; ആദരാഞ്ജലികള്‍*

🅾 *വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; പനമരത്ത് ആത്മഹത്യ ചെയ്തത് നീര്‍വാരം സ്വദേശി ദിനേശന്‍; വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത് റവന്യൂ റിക്കവറി നോട്ടീസുകള്‍ കൈപ്പറ്റിയതിന് പിന്നാലെ*

🅾 *യുവതികളെ ശബരിമലയില്‍ എത്തിച്ചവരുടെ വോട്ടും സിപിഎമ്മിന് ലഭിച്ചില്ല! വോട്ട് ചെയ്തത് കോണ്‍ഗ്രസിനെന്ന് തുറന്ന് പറഞ്ഞ് `നവോത്ഥാന കേരളം ശബരിമലയിലേക്ക്` ഫേസ്‌ബുക്ക് കൂട്ടായ്മ; പ്രവര്‍ത്തകര്‍ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയത് ബിജെപിയെ തോല്‍പ്പിക്കാനെന്നും വിശദീകരണം; ഇരട്ടത്താപ്പ് അടിപൊളിയെന്ന് കമന്റ് ബോക്‌സ്; പിണറായിയെ എല്ലാവരും ചതിച്ചു*

🅾 *ശബരിമല കര്‍മ സമിതിയുടെ വോട്ടുകള്‍ പോയത് യുഡിഎഫിന്; ഘടക കക്ഷികളെ ഒപ്പം നിര്‍ത്തിയില്ല; താഴേത്തട്ടിലേക്ക് പ്രചാരണം എത്തിക്കാനും കഴിഞ്ഞില്ല; തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി കളഞ്ഞു; പത്തനംതിട്ടയില്‍ തോല്‍വിക്ക് കാരണം പണിയെടുക്കാതെ ഒരു വിഭാഗം ജില്ലാ നേതാക്കളും; തോല്‍വിയുടെ കണക്കെടുപ്പില്‍ പരിവാറുകാരും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക്*

🅾 *അല്‍ഫോന്‍സിന്റെ മന്ത്രി സ്ഥാനം ഗുണം ചെയ്തില്ല; സ്വന്തം കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ന്യൂനപക്ഷങ്ങള്‍ അടുത്തില്ല; കുമ്ബനാട് ഐപിസിക്ക് സ്വദേശി ദര്‍ശനില്‍ കൊടുത്ത കോടികള്‍ വെള്ളത്തില്‍ വരച്ച വരപോലായി; ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ മന്ത്രിക്ക് ആയില്ല; കണ്ണന്താനത്തിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തില്‍ ബിജെപിയില്‍ മുറുമുറുപ്പ്*

🅾 *പത്തനംതിട്ടയില്‍ ബിജെപിയെ കളിയാക്കാന്‍ വരട്ടെ: വോട്ടിങ് ശതമാനത്തില്‍ വര്‍ധനവുണ്ടായത് ബിജെപിക്ക് മാത്രം; യുഡിഎഫിന് അഞ്ചും എല്‍ഡിഎഫിന് മൂന്നും ശതമാനം വോട്ട് ചോര്‍ന്നു; ബിജെപിക്ക് അധികമായി ലഭിച്ചത് 13 ശതമാനം വോട്ട്; കൂടുതല്‍ ചോര്‍ന്നത് എല്‍ഡിഎഫ് വോട്ട്: ശബരിമല ഏറ്റവും നന്നായി പ്രതിഫലിച്ചത് അയ്യപ്പന്റെ സ്വന്തം നാട്ടില്‍ തന്നെ*

🅾 *എംബി രാജേഷിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പികെ ശശിയുടെ തട്ടകമായ മണ്ണാര്‍കാട്; ശ്രീകണ്ഠന്റെ മണ്ണാര്‍കാട്ടെ ലീഡിന് പിന്നില്‍ സിപിഎം ഒത്തുകളി? പികെ ശശിക്കെതിരെ പീഡനക്കേസ് പുറത്തെത്തിച്ചത് വൈരാഗ്യത്തിന് കാരണം; എംബി രാജേഷിന്റെ തോല്‍വിയില്‍ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി; ആരോപണം അടിസ്ഥാനരഹിതമെന്നും പ്രവര്‍ത്തനമണ്ഡലമായ ഷൊര്‍ണ്ണൂരില്‍ ഭൂരിപക്ഷം വര്‍ധിച്ചെന്നും പ്രതികരിച്ച്‌ പികെ ശശി*

🅾 *സിഒടി നസീറിനെ ആക്രമിച്ചതുമായി ബന്ധമില്ലെന്ന സിപിഎം വാദം ഇനി വിലപ്പോകില്ല; പങ്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഊന്നിപ്പറയുന്ന വേളയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിലായത് ബൈക്ക് ഓടിച്ചിരുന്ന അശ്വന്തും സഹായം നല്‍കിയ സോജിത്തും; പാര്‍ട്ടിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിലുറച്ച്‌ നസീര്‍*

🅾 *’കുമ്മനവും കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ നന്മയും വിശ്വാസവും മാത്രമാണ് തോറ്റു പോയത്; തീര്‍ച്ചയായും സങ്കടമുണ്ട്…ഒരുപാട് വിഷമമുണ്ട്’; കേരളത്തിലെ ബിജെപിയുടെ തോല്‍വിയില്‍ സങ്കടമറിയിച്ച്‌ സംവിധായകന്‍ രാജസേനന്‍; ‘കേരളം ഇന്ത്യയില്‍ അല്ലെന്ന് വീണ്ടും തെളിയിച്ചു’വെന്നും രാജസേനന്‍*

🅾 *സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനും ആഘോഷമില്ല; ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് മാത്രം ഉറപ്പ് നല്‍കി പിണറായി വിജയന്‍*

🅾 *നന്ദിയുണ്ട് ടീച്ചര്‍………….; ഒറ്റ വാക്കില്‍ എല്ലാം ഒതുക്കി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്; ക്യാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും; ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വര്‍മ്മാ കോളേജിലെ അദ്ധ്യാപികയ്ക്ക് നല്‍കിയ എംപിയുടെ ഉഗ്രന്‍ ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; രമ്യാ ഹരിദാസിന്റെ കളിയാക്കല്‍ ആസ്വദിച്ച്‌ ചര്‍ച്ചകള്‍; കവിതാ മോഷണത്തില്‍ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന തിരിച്ചറിവില്‍ ദീപ ടീച്ചറും*

🅾 *ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡി! ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം; എന്റെ വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.; ചുരുങ്ങിയ ചെലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും.. കടന്നു വരൂ കടന്നു വരൂ; നന്ദിയുണ്ട് ദീപ ടീച്ചറെ എന്നുപറഞ്ഞ രമ്യ ഹരിദാസിന് മറുപടിയുമായി ദീപ നിശാന്ത്; സൈബര്‍ യുദ്ധം മുറുകുന്നു*

“`വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്😊😊😊

” ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം… നന്ദി വോട്ടർമാരേ നന്ദി… ”

ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി ‘😊

പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം ! 😊 ഹൊ!കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല!😃😃

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ😊)റെഡി!

“ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം !”

[ വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. ‘ചുരുങ്ങിയ ചിലവിൽ എം പി യാക്കിക്കൊടുക്കപ്പെടും.’😊 കടന്നു വരൂ കടന്നു വരൂ…]“`

🅾 *ഇക്കുറി എല്‍ഡിഎഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; ആകെ 35.15 ശതമാനം മാത്രം വോട്ട് നേടിയപ്പോള്‍ യുഡിഎഫ് മേല്‍കൈ 12.8 ശതമാനമായി ഉയര്‍ന്നു; ബിജെപി ശതമാനത്തില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി; സിപിഎമ്മില്‍ 40ശതമാനത്തില്‍ ഏറെ പിന്തുണ നേടിയത് ആരിഫും ജയരാജനും ശ്രീമതി ടീച്ചറും മാത്രം; എല്‍ഡിഎഫിന്റെ എട്ടുപേര്‍ക്ക് 35 ശതമാനം വോട്ട് പോലും ലഭിച്ചില്ല*

🅾 *ശബരിമല വിഷയത്തില്‍ ഇടത് പക്ഷത്തിന് തെറ്റു പറ്റിയെന്ന് കെബി ഗണേഷ് കുമാര്‍*

🅾 *ആലുവ സ്വര്‍ണ്ണ കവര്‍ച്ച കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍.മൂന്നാറിലെ വനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.*

*🇮🇳 ദേശീയം 🇮🇳*

🅾 *അമിത്ഷാ നിര്‍ദ്ദേശിച്ചു; പിന്താങ്ങി നിധിന്‍ ഗഡ്കരിയും രാജ്‌നാഥ് സിങ്ങും; മോദിയെ ലോക്‌സഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.*

🅾 *ഭരണഘടനയിലെ ഓരോ വാക്കും പൊന്നായി കാണും; ഭരണഘടന തലതൊട്ടുവന്ദിച്ച്‌ നരേന്ദ്ര മോദി; എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം ലക്ഷ്യം; മതിലുകള്‍ ഭേദിച്ച്‌ സമൂഹത്തെ ഒന്നാക്കാന്‍ ഈ തിരഞ്ഞെടുപ്പിന് കഴിഞ്ഞു; ജനങ്ങള്‍ പുതുയുഗത്തിന് തുടക്കം കുറിച്ചതോടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പുതിയ യാത്രതുടങ്ങാം: എന്‍ഡിഎ പാര്‍ലമെന്ററി കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി; രാജ്യം തുറന്ന ഹൃദയത്തോടെ മോദിയെ പിന്തുണച്ചുവെന്ന് അമിത്ഷാ*

🅾 *മോദി രണ്ടാം വരവറിയിച്ചപ്പോള്‍ ‘മേഘ തിയറിക്ക്’ കരസേനാ മേധാവി വക പൂര്‍ണ പിന്തുണ; ‘മേഘങ്ങളുണ്ടെങ്കില്‍ യുദ്ധവിമാനങ്ങള്‍ക്ക് ചില റഡാറുകളില്‍ നിന്നും രക്ഷപെടാനാകും; മേഘങ്ങള്‍ ഉള്ളപ്പോള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന റഡാറുകളുമുണ്ട്’; ഹിന്ദി ഹൃദയഭൂമിയടക്കം തൂത്തുവാരി ബിജെപി ഭരണം പിടിച്ചതോടെ ‘ട്രോള്‍ സമയം’ മുതലാരംഭിച്ച മൗനത്തിന് ഗുഡ് ബൈ പറഞ്ഞ് ബിപിന്‍ റാവത്ത്*

🅾 *ഒരുകാലത്ത് ആന്ധ്രയിലെ പ്രബല പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് ഇന്ന് നോട്ടയ്ക്കും പിന്നില്‍; കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജശേഖര്‍ റെഡ്ഡി കൊല്ലപ്പെട്ടതോടെ ആരംഭിച്ചത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശനിദശ; രാജ്യമാകെ തരംഗമാവുമ്പോഴും ബിജെപിയെയും നോട്ടയ്ക്കും പിന്നില്‍ നിര്‍ത്തി ജഗന്റെ ആന്ധ്ര*

🅾 *ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം: രാജി സന്നദ്ധത അറിയിച്ച്‌ മമത ബാനര്‍ജിയും രംഗത്ത്; ദീദിയെ തടഞ്ഞ് പാര്‍ട്ടി നേതാക്കള്‍*

🅾 *മധ്യപ്രദേശിലെ സിയോണിയിൽ വീണ്ടും ഗോരക്ഷ പ്രവർത്തകർ യുവാവിനെയും ഭാര്യയെയും മർദ്ധിച്ച്‌ അവശയാക്കി. മുസ്ലിം കുടുംബത്തിന് നേരെ ഗോരക്ഷകരുടെ ആക്രമണം ഗോമാംസം കടത്തി എന്നാരോപിച്ച്‌; വടികള്‍ ഉപയോഗിച്ച്‌ സ്ത്രീയെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിപ്പിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നു; സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍*

🅾 *കപ്പിത്താനായി രാഹുല്‍ തന്നെ വേണം; അദ്ധ്യക്ഷന്റെ രാജി സന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; പാര്‍ട്ടിയില്‍ സമൂലമായ അഴിച്ചുപണി; മാറ്റത്തിന്റെ കാഹളം മുഴക്കുക രാഹുല്‍ തന്നെ; തോല്‍വിയുടെ ഉത്തരവാദിത്വം അദ്ധ്യക്ഷന് മാത്രമല്ല എല്ലാവര്‍ക്കും; വന്‍തിരിച്ചടിയുടെ കാരണം വിശദമായി പരിശോധിക്കും; കോണ്‍ഗ്രസ് ഇനി ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും പ്രവര്‍ത്തക സമിതി യോഗം*

🅾 *കോണ്‍ഗ്രസ് ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലെ 69 സീറ്റുകളില്‍ 61ഉം നേടി ബി ജെ പി ചരിത്ര വിജയം; ദിഗ് വിജയ് സിംഗും ജ്യോതിരാധിത്യയും അടങ്ങിയവരെ കടപുഴകി 29ല്‍ 28ഉം നേടി ഞെട്ടിച്ചത് മധ്യപ്രദേശ്; ഗുജറാത്തിലും രാജസ്ഥാനിലും ചത്തീസ് ഗഡിലും ഞെട്ടല്‍ മാറുന്നില്ല; ഹിമാചലിലെ എല്ലാ സീറ്റുകളിലും മൂന്ന് ലക്ഷത്തില്‍ അധികം ഭൂരിപക്ഷം; ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയം ഇല്ലാതാക്കി ഹിന്ദുദേശീയ വിതച്ചതുകൊയ്തു; ഹിന്ദി ഹൃദയഭൂമി കാവിക്കൊടി കീഴടക്കിയത്‌ ഇങ്ങനെ*

🅾 *കര്‍ണാടകയിലെ ജനതാ ദള്‍ എസിന്റെ ഏക എംപി രാജിവെക്കുന്നത് മുന്‍പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ എത്തിക്കാന്‍; വര്‍ഷങ്ങളായി ദേവഗൗഡ മത്സരിച്ച്‌ ജയിച്ചിരുന്ന ഹാസനില്‍ ഇത്തവണ വിജയിച്ച പ്രജ്വല്‍ രേവണ്ണ രാജിസന്നദ്ധത അറിയിച്ചത് തന്റെ മുത്തച്ഛന് വീണ്ടും ഹാസനില്‍ നിന്നും ജനവിധി തേടുന്നതിന്; തീരുമാനം ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസ്സറിഞ്ഞെന്നും പ്രജ്വല്‍*

*🌏 അന്താരാഷ്ട്രീയം 🌎*

🅾 *പ്രവാസികള്‍ക്ക് വിമാന കമ്പനികളുടെ വക ‘ഇരുട്ടടി’; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പെരുന്നാളിനോടനുബന്ധിച്ച്‌ യാത്രക്കാരുടെ തിരക്കേറിയതിന് പിന്നാലെ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് അവസാനിപ്പിച്ചതും തിരിച്ചടിയായി; നിരക്കില്‍ മൂന്നിരട്ടി വര്‍ധനവിന് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സികള്‍*

🅾 *യൂറോപ്യന്‍ യൂണിയനുമായി ഇനി ചര്‍ച്ചകള്‍ക്കു സാധ്യതയില്ല; ബ്രിട്ടന്റെ മുന്നില്‍ ആകെയുള്ള വഴി നോ ഡീല്‍ ബ്രക്‌സിറ്റ്; പാരീസിലും ഡബ്ലിനിലും വരെ പോകാന്‍ വിസ വേണ്ടി വന്നേക്കും; എന്തു നഷ്ടം വന്നാലും നോ ഡീല്‍ എന്നു പറയുന്ന ബോറിസ് പിന്‍ഗാമിയായാല്‍ ബ്രെക്‌സിറ്റ് ഉടന്‍*

🅾 *ബാലിയിലെ അഗൂങ് അഗ്നിപര്‍വ്വതം വീണ്ടും തീ തുപ്പുന്നു; മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നിമഴ തുടരുന്നു; സര്‍വ്വ വിമാനങ്ങളും റദ്ദ് ചെയ്ത് ഇന്തോനേഷ്യ; ടൂറിസ്റ്റ് ദ്വീപിലുള്ളവര്‍ കുടുങ്ങി; അപൂര്‍വ്വ കാഴ്ചയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ലോകം*

🅾 *ബ്രക്‌സിറ്റ് റഫറണ്ടത്തിന്റെ പേരില്‍ കാമറോണ്‍ രാജിവെച്ചപ്പോള്‍ ഇടക്കാല പ്രധാനമന്ത്രിയായി; റേറ്റിംഗില്‍ മുന്നിലെത്തിയെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞു; ബ്രക്‌സിറ്റ് ബില്‍ പാസാക്കാന്‍ പ്രയത്‌നിച്ച്‌ മൂന്നു കൊല്ലം തികയും മുമ്പ്‌ രാജി; തെരേസ മേ രാജി പ്രഖ്യാപിച്ചത് വിതുമ്പി കരഞ്ഞ്‌*

🅾 *1500 പട്ടാളക്കാരും അനേകം യുദ്ധ വിമാനങ്ങളും ഡ്രോണുകളുമായി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക്; 10,000 പട്ടാളക്കാതെ ഒരുക്കി നിര്‍ത്താന്‍ ഉത്തരവ്; സൗദിക്ക് എത്രവേണമെങ്കിലും ആയുധങ്ങള്‍ നല്‍കാന്‍ പ്രത്യേക പദ്ധതി; ഇറാന്റെ തയ്യാറെടുപ്പുകള്‍ അമേരിക്കയെ വിറളി പിടിപ്പിക്കുമ്പോൾ ലോകം ആശങ്കയുടെ ദിനങ്ങളിലേക്ക്*

🅾 *സൗദിയിലെ പൊതു ഇടങ്ങളില്‍ ഇന്നുമുതല്‍ ഇടപെടുന്നത് സൂക്ഷിച്ചും കണ്ടുമാകണം; മാന്യമായ വസ്ത്രവും പെരുമാറ്റവും വേണം; പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും എഴുതുകയോ വരയ്ക്കുകയോ ചെയ്താലും പണികിട്ടും; സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും രീതികളും മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന കാഴ്‌ച്ചപ്പാടോടെ നിയമം കർശനമാക്കുമ്പോൾ നല്‍കേണ്ടി വരിക 5000 റിയാല്‍വരെ പിഴയായി*

*⚽ കായികം 🏏*

🅾 *തയ്യാറെടുപ്പ് അത്ര നന്നായില്ല; ലോകകപ്പിലെ ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; കെന്നിങ്ടണ്‍ ഓവലില്‍ കീവികള്‍ക്ക് വിജയലക്ഷ്യം വെറും 180 റണ്‍സ്; രവീന്ദ്ര ജഡേജയ്ക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യയെ തകര്‍ത്തത് ട്രെന്‍ഡ് ബോള്‍ട്ട്. ബാറ്റിംഗ്‌ തുടങ്ങിയ ന്യുസിലാന്റും പരുങ്ങലിൽ 20 ഓവറിൽ 2 വിക്കറ്റ്‌ നഷ്ടത്തിൽ 91 റൺസുമായി കിവികൾ. മൽസരം തുടരുന്നു*

🅾 *ഇംഗ്ലണ്ടിനെതിരായ സന്നാഹ മൽസരത്തിൽ ഓസ്ട്രേലിയ 297/9 റൺസ്‌ നേടി*

*🎥 സിനിമാ ഡയറി 🎥*

🅾 *കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വനില്‍ കെ ജെ യേശുദാസ് പാടും; രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും; ചിത്രത്തിലെ നാല് നായികമാരില്‍ മൂന്നും പുതുമുഖങ്ങള്‍*

🅾 *കമ്മട്ടിപ്പാടം ടീം ജുംബാ ലഹരിയുമായി എത്തുന്നു; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍.നവാഗതനായ സുഭാഷ്‌ ലളിത സുബൃഹ്മണ്യൻ ആണ്‌ സംവിധാനം*

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links