News Capsule

News Capsule – 23-05-2019

🌴 കേരളീയം 🌴

🅾 കേരളത്തില്‍ ഇടതുപക്ഷത്തെ പിഴുതെറിഞ്ഞ് യുഡിഎഫ് തരംഗം; 20ല്‍ 19 സീറ്റുകളിലും വിജയം ഉറപ്പിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; ഇടതുപക്ഷത്തിന്റെ കനല്‍ത്തരിയായി ആലപ്പുഴയില്‍ ആരിഫിന്റെ വിജയo മാത്രം; തിരുവനന്തപുരത്ത് ഹാട്രിക് വിജയം ഉറപ്പിച്ചു ശശി തരൂര്‍; കുമ്മനത്തെ കളത്തിലിറക്കിയിട്ടും അക്കൗണ്ട് തുറക്കാമെന്ന മോഹം നശിച്ച്‌ ബിജെപി

🅾 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവം അവസാനിക്കുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് `മിനി` നിയമസഭ തെരഞ്ഞെടുപ്പ്; ലോക്‌സഭയിലേക്ക് സിറ്റിങ് എംഎല്‍എമാര്‍ പോകുമ്പോൾ ഒഴിവ് വരുന്നത് നാല് മണ്ഡലങ്ങളില്‍; കെഎം മാണിയും അബ്ദുള്‍ റസാഖും അന്തരിച്ച മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്; മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ആറില്‍ അഞ്ചും യുഡിഎഫ് സിറ്റിങ് സീറ്റുകള്‍

🅾 മുല്ലപ്പള്ളി തന്നെ താരം; വയനാടിനായി കാസര്‍ഗോഡിനെ പരിഹസിച്ച ചാണ്ടിക്കുള്ള മറുപടിയായി ഉണ്ണിത്താനെ ഇറക്കി; സിദ്ദിഖ് പോലും നോ പറഞ്ഞ വടകരയില്‍ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി; സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റില്‍ എറിഞ്ഞ് മാസായി; തരൂരിന് വേണ്ടി ശിവകുമാറിനെ നിലയ്ക്ക് നിര്‍ത്തി ഉഗ്രശാസന; അയ്യപ്പ വികാരവും രാഹുല്‍ ഇംപാക്ടും ഘടകമായപ്പോഴും നിര്‍ണ്ണായകമായത് പ്രസിഡന്റിന്റെ ഇടപെടലുകള്‍; സ്വന്തം സീറ്റ് വേണ്ടെന്ന് വച്ച്‌ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇറങ്ങി അജയ്യനായി മുല്ലപ്പള്ളി

🅾 സമ്പൂർണ്ണ വിജയവുമായി ലീഗ്‌ ; മത്സരിച്ച മൂന്ന് ലോക്‌സഭാ സീറ്റിലും വിജയിച്ച്‌ നൂറില്‍ നൂറ് ശതമാനം നേടി; രാഹുല്‍ ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം നേടിക്കൊടുത്തവരിലെ മുഖ്യശക്തി; ഉണ്ണിത്താനെയും രാഘവനെയും സുധാകരനെയും കെ മുരളീധരനെയും വിജയിപ്പിച്ച പ്ലേമേക്കേര്‍സ്; ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെയും കടത്തിവെട്ടി താരമായി കുഞ്ഞാലിക്കുട്ടി; കേരളം ഭരിക്കുന്ന സിപിഎമ്മിനൊപ്പം സീറ്റു വിഹിതം നേടി; മലബാറിലെ മിന്നും വിജയത്തില്‍ തലഉയര്‍ത്തി നില്‍ക്കുന്നത് മുസ്ലിംലീഗിന്റെ ചുണക്കുട്ടികള്‍

🅾 പരാജയം അംഗീകരിക്കുന്നെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറെന്നും കോടിയേരി ബാലകൃഷ്ണന്‍; പരാജയം താല്‍ക്കാലികം; പാര്‍ട്ടിയും മുന്നണിയും ശക്തമായി തിരിച്ച്‌ വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

🅾 ‘ഹരിയുടെ നാട്….ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്…’ ബിജെപി തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം ഗുണം ചെയ്തത് ആന്റോ ആന്റണിക്കും ശശി തരൂരിനും പ്രതാപനും ശ്രീകണ്ഠനും ഉണ്ണിത്താനും; വിജയം പ്രതീക്ഷിച്ച തിരുവനന്തപുരവും കരുത്ത് കാണിച്ച പത്തനംതിട്ടയും കൈവിട്ട നിരാശയില്‍ അണികള്‍; തൃശൂരെടുക്കാന്‍ ആക്ഷന്‍ കിങ്ങിനും കഴിഞ്ഞില്ല; വയനാട്ടിലേക്ക് ഓടിയെത്തിയ തുഷാറിന് സമുദായ വോട്ടു പോലും കിട്ടിയില്ല; മോദി തംരഗത്തിലും കേരളത്തില്‍ എന്‍ഡിഎയ്ക്ക് നിരാശ

🅾 വമ്പൻ തോല്‍വിക്ക് ന്യായീകരണം കണ്ടെത്തി സിപിഎം! കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍; തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിനുള്ള തിരിച്ചടി അല്ലെന്നും വിശദീകരണം

🅾 രാഹുല്‍ തരംഗം ആഞ്ഞുവീശിയപ്പോള്‍ തുഷാറിന് ‘ഉഷാര്‍’ മങ്ങി; ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നേറിയപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത് വെറും 31045 വോട്ടുകള്‍; ഒരു ലക്ഷത്തിലധികം വോട്ട് നേടിയ സുനീറിന് വിജയം തീണ്ടാപ്പാടകലെ; വയനാട്ടില്‍ കെട്ടിവച്ച കാശു പോലും പോകുമോ എന്ന സംശയത്തില്‍ എന്‍ഡിഎ

🅾 ശബരിമലയില്‍ പിടിവാശി പിടിച്ച്‌ തോല്‍വി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുമോ? പരാജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളില്‍ തന്നെ; ചരിത്രത്തിലില്ലാത്ത തോല്‍വിയുടെ കാരണങ്ങള്‍ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും; ദേശീയ തലത്തില്‍ തരിപ്പണമായ സിപിഎമ്മിന് മുന്നില്‍ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം

🅾 തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകള്‍ക്ക് പകരം യുഡിഎഫ് കുത്തകയായ ന്യൂനപക്ഷ വോട്ടുകള്‍ക്കായി നടത്തിയ നീക്കം; തകര്‍ന്നത് നിയമസഭയില്‍ വിജയിച്ചപ്പോള്‍ ഭൂരിപക്ഷത്തെ കുത്തി മുറിവേല്‍പ്പിച്ചും നേട്ടമുണ്ടാക്കാന്‍ നടത്തിയ നീക്കം; അയ്യപ്പനെ കുത്തി നോവിച്ച്‌ ഉറപ്പാക്കിയ വോട്ട് അടിച്ചു മാറ്റിയത് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവും മോദി പേടിയും; സിപിഎം കഷ്ടപ്പെട്ട് ആളിക്കത്തിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോണ്‍ഗ്രസ്

🅾 യുഡിഎഫിലെ അത്ഭുതക്കുട്ടിയായി വി കെ ശ്രീകണ്ഠന്‍! എവിടെ തോറ്റാലും പാലക്കാട് തോല്‍ക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തി കോണ്‍ഗ്രസിന്റെ പോരാളി; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റ് നേതാക്കള്‍ സജീവമാകാതിരുന്നിട്ടും ഒറ്റക്ക് പൊരുതി നേടിയ മിടുമിടുക്കന്‍; ശ്രീകണ്ഠന്‍ ജനമനസ്സിലേക്ക് ഇറങ്ങിയത് കര്‍ഷക രോഷത്തെ ആയുധമാക്കിയും മരിച്ച വ്യാവസായിക പാര്‍ക്കുകളെ വീണ്ടെടുത്തും; സി.പിഎമ്മിന്റെ വിപ്ലവസിംഹം എം.വി രാജേഷിനെ കണ്ടംവഴി ഓടിച്ച വി.കെയാണ് താരം

🅾 ഒളിക്യാമറ വിവാദം ഏശിയില്ല; കോഴിക്കോട് എംകെ രാഘവന്‍ വിജയിച്ചു

🅾 സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കു തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിയായ 28കാരന്‍ രഞ്ജിത്‌ മരിച്ചത് ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ. ബി ജെ പി പ്രവർത്തകരായ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കത്തെ തുടർന്നാണ്‌ കുത്തേറ്റത്‌

🅾 “അങ്ങിനെ തൃശൂരിനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ല’; ‘എനിക്ക് തൃശൂര്‍ വേണം.. തൃശൂരിനെ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗിനെ ട്രോളി തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍; ബിജെപിയുടെ താരസ്ഥാനാര്‍ത്ഥിയുടെ വരവോട് പരാജയ ഭീതിയെന്ന് തുറന്നു പറഞ്ഞ പ്രതാപന്‍ വിജയിച്ചു കയറിയത് 93633 എന്ന വമ്പൻ ഭൂരിപക്ഷവുമായി. സുരേഷ്‌ ഗോപി 293822 വോട്ടുകൾ നേടി മികച്ച പ്രകടനം ആണ്‌ കാഴ്ച്ച വച്ചത്‌

🅾 കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം’ എന്ന ബാനറില്‍ യു.ഡി.എഫ് നടത്തിയ പ്രചരണം വടകരയില്‍ ഏശി; പരാജയഭീതി മൂലം മുല്ലപ്പള്ളി അടക്കം പിന്മാറിയ സീറ്റില്‍ കേരളം കണ്ടത് ‘മുരളീധര പ്രഭാവം’; തലശേരിയില്‍ മാത്രം വോട്ട് നിലയില്‍ മുന്നിലെത്താന്‍ ജയരാജന് കഴിഞ്ഞപ്പോള്‍ വടകരയിലടക്കം വന്‍ ലീഡ് നേടി പുഷ്പം പോലെ മുന്നേറി കോണ്‍ഗ്രസ്; കൊലപാതക രാഷ്ട്രീയം പരിചയാക്കിയുള്ള ‘വടകര ബലപരീക്ഷണ’ത്തില്‍ സിപിഎമ്മിനെ മലര്‍ത്തിയടിച്ച്‌ യുഡിഎഫ്

🅾 കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം’ എന്ന ബാനറില്‍ യു.ഡി.എഫ് നടത്തിയ പ്രചരണം വടകരയില്‍ ഏശി; പരാജയഭീതി മൂലം മുല്ലപ്പള്ളി അടക്കം പിന്മാറിയ സീറ്റില്‍ കേരളം കണ്ടത് ‘മുരളീധര പ്രഭാവം’; തലശേരിയില്‍ മാത്രം വോട്ട് നിലയില്‍ മുന്നിലെത്താന്‍ ജയരാജന് കഴിഞ്ഞപ്പോള്‍ വടകരയിലടക്കം വന്‍ ലീഡ് നേടി പുഷ്പം പോലെ മുന്നേറി. 84942 വോട്ടുകൾക്കാണ്‌ മുരളീധരൻ ജയരാജനെ തോൽപ്പിച്ചത്‌. കോണ്‍ഗ്രസ്; കൊലപാതക രാഷ്ട്രീയം പരിചയാക്കിയുള്ള ‘വടകര ബലപരീക്ഷണ’ത്തില്‍ സിപിഎമ്മിനെ മലര്‍ത്തിയടിച്ച്‌ യുഡിഎഫ്

🅾 പിണറായിയുടെ ധര്‍മ്മടത്തും ഇപിയുടെ മട്ടന്നൂരിലും കടന്നുകയറി വിള്ളലുണ്ടാക്കി; പി.കെ.ശ്രീമതിയുടെ പ്രചാരണത്തില്‍ പിഴവുവന്നപ്പോള്‍ മുതലെടുക്കാനുമായി; ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് മീതേ നിലപാടെടുത്ത് വിശ്വാസികളുടെ പിന്തുണയും നേടി; അക്രമരാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തിയതും രാഹുലിന്റെ വരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും കണ്ണൂരില്‍ സുധാകരന് നേടിക്കൊടുത്തത് ചരിത്രവിജയം

🅾 പ്രീപോള്‍ എക്‌സിറ്റ് പോള്‍ എന്ന് വേണ്ട സകലമാന സര്‍വ്വേകളും കുമ്മനത്തിന്റെ വിജയം പ്രവചിച്ചു; തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന മുരളിയും സംഘവും വടകരയ്ക്ക് പോയപ്പോള്‍ ആളും ആരവവും ഇല്ലാതായി; പ്രവര്‍ത്തിക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ ദേശീയ നിരീക്ഷകനുമെത്തി; കേരളം മുഴുവനും യുഡിഎഫ് ആഘോഷിക്കുമ്പോഴും താരമാകുന്നത് ലക്ഷണമൊത്ത ത്രികോണ മത്സരം നേരിട്ട്‌ 86000 ഓളം വോട്ടിന്‌ ജയിച്ച തരൂര്‍ തന്നെ

🅾 വെള്ളാപ്പള്ളിയെ പോലെയല്ല അലി അക്‌ബര്‍..വാക്കുപറഞ്ഞാല്‍ വാക്കാണ്! തിരുവനന്തപുരത്ത് കുമ്മനം തോറ്റ സങ്കടത്തില്‍ തല മൊട്ടയടിച്ച്‌ അലി അക്‌ബര്‍; പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല; കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാമെന്നും അലി അക്‌ബര്‍.

🅾 കോഴിക്കോട്ട് സകലരെയും ഞെട്ടിച്ച്‌ എം കെ രാഘവന്‍; പ്രദീപ് കുമാറിന്റെ മണ്ഡലമായ കോഴിക്കോട് നോര്‍ത്തിലും സിപിഎം കോട്ടയായ ബേപ്പൂരില്‍പോലും ലീഡ് യുഡിഎഫിന്; മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും മുന്നിലെത്തി സിപിഎമ്മിനെ ഞെട്ടിച്ച്‌ രാഘവേട്ടന്‍; കോഴവിവാദവും ഏശിയില്ല; സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പാലം വലിക്കാന്‍ നോക്കിയപ്പോള്‍ പിന്നില്‍ അടിയുറച്ചു നിന്നത് മുസ്ലിം ലീഗ്; സിപിഎമ്മിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി മൂന്നാംവട്ടവും എകെ രാഘവന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നില്‍ ജനകീയത തന്നെ

🅾 തണല്‍ പോയ കുഞ്ഞുങ്ങള്‍ക്ക് താലിയറ്റുപോയ സഹോദരിമാര്‍ക്ക് കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു;കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരക്കാര്‍ക്ക് അഭിവാദ്യങ്ങളെന്ന് കെ.കെ രമ

🅾 ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് എകെ ബാലന്‍; ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി;പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് എതിരായി ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് കെ മുരളീധരന്‍; വിജയത്തില്‍ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് പികെ ബിജു; തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് പ്രകാശ് രാജ്; ന്യായീകരിച്ചും വിമര്‍ശിച്ചും നേതാക്കള്‍

🅾 ന്യൂനപക്ഷം കൈവിട്ടത് തിരിച്ചടിയായെന്ന് എംബിരാജേഷ്; ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് ഉണ്ടാക്കിയത് വന്‍ ആധിത്യം; ഒരു ഘട്ടത്തില്‍ പോലും ലീഡ് നിലയില്‍ ഒന്നാമതെത്താന്‍ കഴിയാതെ എംബി രാജേഷ്; ജനംതന്ന വിജയമെന്ന് രമ്യഹരിദാസ്; ഭൂരിപക്ഷം ഒരു ലക്ഷം കടന്നു; ശബരിമല പ്രശ്നത്തില്‍ പിണറായിയുടെ ധിക്കാരപരമായ നിലപാട് യുഡിഎഫിനെ സഹായിച്ചുവെന്ന് കെ സുധാകരന്‍

🅾 അയ്യപ്പനും കൈവിട്ടു; വിജയം പ്രതീക്ഷിച്ച പത്തനംതിട്ടയില്‍ തകര്‍ന്നടിഞ്ഞ് കെ. സുരേന്ദ്രന്‍; ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണയ്ക്ക് പിന്നാലെ മുന്നാം സ്ഥാനം; പിസിയുടെ പൂഞ്ഞാറിലും സുരേന്ദ്രന് തിരിച്ചടി

🅾 ദക്ഷിണറെയില്‍വേയിലെ പത്ത് തീവണ്ടികള്‍ നവീകരിക്കുന്നു; ആദ്യഘട്ട നവീകരണത്തില്‍ കേരളത്തില്‍നിന്നുള്ള തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്‌പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്‌പ്രസ് എന്നിവയും; രണ്ടാം ഘട്ടത്തില്‍ 110കോടി ചെലവില്‍ നവീകരിക്കുന്നത് 64 തീവണ്ടികള്‍

🅾 ഐസക്കിന്റെ ആലപ്പുഴയിലും ജി. സുധാകരന്റെ അമ്പലപ്പുഴയിലും ഉള്‍പ്പടെ അഞ്ച് മണ്ഡലങ്ങളിലും പിന്നില്‍പോയി; എല്ലാം ചേര്‍ത്തലയില്‍ നിന്ന് മുതലാക്കി ലീഡ് നേടി; ജയപരാജയങ്ങല്‍ പെന്‍ഡുലം പോലെ ആടിക്കളിച്ചത് നിരവധി തവണ; തരംഗത്തില്‍ ആലപ്പുഴയും കൈവിടുമെന്ന് കരുതിയെങ്കിലും ഇടത്പക്ഷത്തിന് നാണക്കേടില്ലാതാക്കി അരൂരിലെ `മമ്മൂട്ടി` ഒറ്റയ്ക്ക് ഡല്‍ഹിക്ക്

🅾 പണക്കൊഴുപ്പില്‍ പൊന്നാനിയിലെത്തിയ പി വി അന്‍വറിന്റെ അഹങ്കാരത്തിന് തിരിച്ചടി; ഇ ടി മുഹമ്മദ് ബഷീറിന് അപ്രതീക്ഷിതമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം, പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരിലെ എംഎ‍ല്‍എ സ്ഥാനം രാജിവെക്കുമെന്ന് വീമ്പിളക്കിയ അന്‍വറിനെ പൊടിപോലും ഇല്ല കണ്ടു കിട്ടാന്‍

🅾 നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചത് വിഎസിന്റെ തഴമ്പിൽ കയറിയിരുന്ന്; ഭൂരിപക്ഷം കിട്ടിയപ്പോള്‍ കപ്പിത്താനെ തള്ളി സ്വയം ‘ക്യാപ്ടനായി’; പുകഴ്‌ത്തലുകളില്‍ വീണ് വിഎസിനെ പുറന്തള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ നായകനായി; പാര്‍ട്ടിയിലെ അതികായ പദവി ഉറപ്പിക്കാന്‍ പഴയ ഗുരുവിനെ പോസ്റ്ററില്‍ നിന്നും ഔട്ടാക്കി; സിപിഎമ്മിനെ രക്ഷിക്കുന്ന ‘വി എസ് മാജിക്’ മായുമ്ബോള്‍ ക്രൗഡ് പുള്ളറില്ലാതെ തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി

🅾 ടീം തോറ്റപ്പോഴും സെഞ്ചുറി നേടിയ ബാറ്റ്‌സ്മാനെ പോലെയാണ് തനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്; 10 വര്‍ഷത്തേത് പോലെ തന്നെ ഇനി വരുന്ന അഞ്ചു വര്‍ഷവും നല്ല ഭരണം കാഴ്‌ച്ചവെക്കും’; ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യെന്നും തിരുവനന്തപുരം നിവാസികള്‍ക്കും പാര്‍ട്ടിക്കും നന്ദി പറയുന്നുവെന്നും ശശി തരൂര്‍

🅾 ചോളാ ബാറിന് ഗണപതിയെ കാവല്‍ നിര്‍ത്തിയ ബന്ധുബലം! തുണയായി; രണ്ടര പതിറ്റാണ്ട് ചുവന്ന് തുടിച്ച സിപിഎം കോട്ടയില്‍ പുറത്തെടുത്തത് ജയിക്കാനായി എതിരാളികള്‍ പയറ്റുന്ന അതേ തന്ത്രങ്ങള്‍; വോട്ടര്‍ പട്ടികയിലെ കള്ളക്കളി കണ്ടെത്തി കള്ളവോട്ടും ഇരട്ട വോട്ടും തടഞ്ഞു; മസിലു പിടിക്കാതെ സൗമ്യമായ ചിരിയുമായെത്തി ആറ്റിങ്ങലുകാരുടെ ‘ഞാന്‍ പ്രകാശനായത്’ അതിവേഗത്തില്‍; ഏഴില്‍ ആറിടത്തും ലീഡുമായി കോന്നിയുടെ എംഎല്‍എ ഇനി ലോക്‌സഭയിലേക്ക്; സിപിഎം കോട്ട അടൂര്‍ പ്രകാശ് ഇനി ഭരിക്കും

🅾 പിണറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവ് എന്ന് പ്രതിപക്ഷ നേതാവ്; ജനവിധി മാനിച്ച്‌ പിണറായി വിജയന്‍ മുഖ്യമന്ത്രി പദം രാജിവെക്കണം; ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെച്ചത് കേരളത്തിലെ സിപിഎം നേതാക്കളെന്നും രമേശ് ചെന്നിത്തല

🅾 ഒരു ലക്ഷത്തില്‍പരം ഭൂരിപക്ഷം; കോട്ടയം കൈയ്യടക്കി തോമസ് ചാഴികാടന്‍

🅾 ഹൈബിയെ ചേര്‍ത്ത് പിടിച്ച്‌ എറണാകുളം; റെക്കോഡ് (1,69,153 ) ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു

ദേശീയം

വീണ്ടും ബി ജെ പി

🅾 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം സീറ്റുകളും നേടി ബിജെപി; വിഘടനവാദത്തിന്റെ ഭൂമികയില്‍ ദേശിയതയുടെ പതാകപാറിച്ച്‌ നരേന്ദ്ര മോദി; മേഖലയിലെ 13 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് അഞ്ചു സീറ്റുകള്‍ മാത്രം

🅾 ഹിന്ദി ഹൃദയഭൂമിയില്‍ താമരയുടെ തണ്ടൊടിഞ്ഞുവെന്ന് പരിഹസിച്ചവര്‍ക്ക് ഇനി തലയില്‍ മുണ്ടിട്ടുനടക്കാം; നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോണ്‍ഗ്രസിനെ അപ്രസക്തമാക്കി ബിജെപിയുടെ തേരോട്ടം; തോല്‍വിയില്‍ നിന്ന് അമിത്ഷായും മോദിയും പാഠം പഠിച്ചപ്പോള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തിയത് അമിത ആത്മവിശ്വാസവും നേതാക്കള്‍ തമ്മിലെ ചേരിപ്പോരും

🅾 ത്രിപുരയിൽ ആകെ ഉള്ളത്‌ 2 സീറ്റ്‌ ; രണ്ടും സ്വന്തമാക്കി ബി ജെ പി , രണ്ടാം സ്ഥാനം നില നിർത്തി കോൺഗ്രസ്‌. മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളി സി പി എം.

🅾 ത്രിപുരയില്‍ കരിഞ്ഞു വാടി ചെങ്കൊടി; രണ്ട് സീറ്റുകള്‍ കൂടി സിപിഎമ്മിന് നഷ്ടമായതോടെ വിജയക്കുതിപ്പുമായി ബിജെപി; രണ്ടാം സ്ഥാനം നിലനിര്‍ത്തി കോണ്‍ഗ്രസ്; നിയമസഭാ തിരഞ്ഞെടുപ്പില്‍ 1.8 ശതമാനം വോട്ടിലൊതുങ്ങിയ കോണ്‍ഗ്രസ് ഇക്കുറി നേടിയത് 26.61 ശതമാനം; ചെങ്കോട്ട തൂത്തുവാരാന്‍ ബിജെപി

🅾 കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയിട്ട് എന്തുകാര്യമെന്ന് ചിന്തിച്ച മായാവതിയുടെയും അഖിലേഷിന്റെയും തന്ത്രങ്ങള്‍ പാളി; മുന്നോക്ക വോട്ടുകളില്‍ കടന്നുകയറി എസ്‌പി-ബിഎസ്‌പി പോക്കറ്റുകളുടെ കരുത്തുകൂട്ടിയെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും ഫലത്തില്‍ ഭിന്നിച്ചത് മുസ്ലിം വോട്ട് ബാങ്ക്; ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ വിലകൊടുത്തത് മഹാഗഡ്ബന്ധന്‍ തന്നെ; പ്രിയങ്ക എന്ന കോണ്‍ഗ്രസിന്റെ ട്രംപ് കാര്‍ഡും പൊട്ടി: യുപിയില്‍ സംഭവിച്ചത്

🅾 ‘സണ്ണി ലിയോണ്‍ എത്ര വോട്ടിന് വിജയിക്കും’ ? റിപ്പബ്ലിക്ക് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമിയുടെ നാക്കുപിഴ പ്രിയതാരം ട്വീറ്റ് ആക്കിയപ്പോള്‍ ട്രോളിക്കൊന്ന് സമൂഹ മാധ്യമം; ഗുര്‍ദാസ്പൂരില്‍ സണ്ണി ഡിയോളിന്റെ ലീഡ് വായിച്ചപ്പോള്‍ അര്‍ണാബിന്റെ നാക്കിന് വഴങ്ങിയത് ലിയോണ്‍ എന്ന്; എത്ര വോട്ടിന് താന്‍ ജയിക്കുമെന്ന് സണ്ണിച്ചേച്ചി ചോദിച്ചപ്പോള്‍ പൊട്ടിച്ചിരി മറുപടിയാക്കി ആരാധകര്‍

🅾 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗമെങ്കിലും നിയമസഭയില്‍ കരുത്ത് കാട്ടി പ്രാദേശിക കക്ഷികള്‍; ആന്ധ്രയില്‍ തരംഗമായി വൈഎസ്‌ആര്‍ കോണ്‍ഗ്രസും ജഗന്‍ മോഹനും; വൈഎസ്‌ആറിന്റെ പാര്‍ട്ടി കുതിക്കുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക്; ഒഡീഷയില്‍ അഞ്ചാമതും നവീന്‍ പട്‌നായിക് തന്നെ; അരുണാചല്‍ പ്രദേശില്‍ ബിജെപി മുന്നേറ്റം; സിക്കിമില്‍ എസ്ഡിഎഫ് തന്നെ

🅾 ആരോപണങ്ങള്‍ വിലപോയില്ല; ബിജെപിയുടെ ‘തീവ്രവാദ’മുഖം പ്രജ്ഞ സിംഗിന് ഭോപ്പാലില്‍ വന്‍ കുതിപ്പ്; രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം; കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ തിരിച്ചടി

🅾 വോട്ടെണ്ണലിലെ ബിജെപി തിളക്കത്തില്‍ പ്രതിഫലിച്ച്‌ ഓഹരി വിപണിയും; സെന്‍സെക്‌സ് 40,000 ഉം നിഫ്റ്റി 12,000 ഉം കടന്നതിന് പിന്നാലെ വമ്പൻ ലാഭം തൂത്തുവാരി റിലയന്‍സ് സാമ്രാജ്യം; റെക്കോര്‍ഡ് പോയിന്റ് രേഖപ്പെടുത്തി പ്രധാന സ്റ്റോക്ക് എക്‌സചേഞ്ചുകള്‍; ബാങ്കിങ് മേഖലയിലെ ഷെയറുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുവെന്നും റിപ്പോര്‍ട്ട്

🅾 ആന്ധ്രയില്‍ ജഗന്റെ പടയോട്ടം; അടിതെറ്റി ചന്ദ്രബാബു നായിഡുവും ടിഡിപിയും; വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ 25ല്‍ 20 സീറ്റിലും വൈഎസ്‌ആറിന്റെ തേരോട്ടം; ജഗനെ ഒപ്പം നിര്‍ത്താന്‍ കരുക്കള്‍ നീക്കി ബിജെപി; കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍

🅾 രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോള്‍ വിലയും കര്‍ഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച്‌ അജയനായി മുമ്പോട്ട്‌ ; രണ്ടാം വരവില്‍ നോണ്‍സ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലര്‍ത്തിയടിച്ച്‌ തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാന്‍ ഇനിയാര്‍ക്ക് കഴിയും?

🅾 തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയെ തൂത്തുവാരി ഡി.എം.കെ;സിപിഐയ്ക്കും സിപിഐ.എമ്മിനും മുന്നേറ്റം; നിലംതൊടാതെ ബിജെപി; 39 ലോക്സഭാ സീറ്റുകളില്‍ 31 ഇടത്തും ഡി.എം.കെ

🅾 സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ തരംഗം തീര്‍ത്ത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ്; അരുണാചലില്‍ ബിജെപി; ഒഡീഷയില്‍ ബിജെഡി; സിക്കിമില്‍ ക്രാന്തിമോര്‍ച്ചയും

🅾 കേരളത്തിലും ബംഗാളിലും ത്രിപുരയിലും നിലംതൊടാതെ സിപിഎം; ലീഡ് നേടിയ ആലപ്പുഴയില്‍ നിലനിര്‍ത്താന്‍ വെള്ളംകുടിച്ച്‌ ഇടതുമുന്നണി; കോണ്‍ഗ്രസിനൊപ്പം മത്സരിക്കുന്ന തമിഴ്‌നാട്ടില്‍ മാത്രം മുന്നണിക്ക് ആശ്വാസം; കേരളത്തിലെ ഉറച്ച സീറ്റുകളില്‍ പോലും നേരിട്ടത് വന്‍ തിരിച്ചടി

🅾 യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങി; കാവി തരംഗത്തില്‍ തിളങ്ങി ഇന്ത്യ; ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ഒറ്റയ്ക്ക് 300 കടക്കുമ്പോൾ എന്‍ഡിഎ നടത്തിയത് വമ്പൻ മുന്നേറ്റം; യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കര്‍ണാടകയിലും ബംഗാളിലും ഒഡീഷയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വമ്ബന്‍ വിജയം; രാജ്യം കാവി പുതക്കുമ്പോൾ അന്തിച്ച്‌ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും; മോദി വീണ്ടും അധികാരത്തില്‍

🅾 വിഘടനവാദികള്‍ക്കെതിരെ അരുണാചല്‍പ്രദേശില്‍ സൈനിക നീക്കം; പ്രത്യേക നാഗാ സംസ്ഥാനത്തിന് വേണ്ടി പോരാടുന്ന എന്‍.എസ്.സി.എന്‍ നടത്തിയ ആക്രമണത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി

🅾 തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച്‌ രാഹുല്‍ ഗാന്ധി; ആവശ്യം തള്ളിക്കളഞ്ഞ് സോണിയ ഗാന്ധി; കോണ്‍ഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകര്‍പ്പന്‍ വിജയവും അംഗീകരിക്കുന്നതായി വാര്‍ത്താസമ്മേളനം വിളിച്ച്‌ അറിയിച്ച്‌ രാഹുല്‍; ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മോദി വിജയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍; തോല്‍വിയില്‍ മൂകനായ രാഹുലിനെ ആശ്വസിപ്പിക്കാനെത്തി പ്രിയങ്കയും

🅾 ‘കേരളത്തിന്റെ ‘ തൂവാനത്തുമ്പി സുമലത അംബരീഷ് ബിജെപി പിന്തുണയോടെ മാണ്ഡ്യയില്‍ വന്‍ഭൂരിപക്ഷത്തിന് ജയിച്ചുകയറുമ്പോൾ തന്നെ ചിത്രം വ്യക്തം; ‘ഓപ്പറേഷന്‍ ലോട്ടസ് ‘ഭയന്നിരിക്കുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഉറക്കം കെടുത്തി ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലവും; സഖ്യത്തെ മലര്‍ത്തിയടിച്ച്‌ ബിജെപി ജയിച്ചുകയറിയത് 24 സീറ്റില്‍; കോണ്‍ഗ്രസും ജെഡിഎസും രണ്ടുസീറ്റില്‍ മാത്രം ഒതുങ്ങിയപ്പോള്‍ കര്‍ണാടകയില്‍ നെഞ്ചിടിപ്പേറി നേതാക്കള്‍

🅾 പ്രതിരോധ രംഗത്ത് പുത്തന്‍നേട്ടവുമായി ഇന്ത്യന്‍ സൈന്യം; ബ്രഹ്മോസ് മിസൈലുകള്‍ ഇനിമുതല്‍ യുദ്ധവിമാനങ്ങളില്‍ നിന്നും ലക്ഷ്യം ഭേദിക്കും; സുഖോയ് 30 എം.കെ.ഐ. വിമാനത്തില്‍നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് ലക്ഷ്യം ഭേദിച്ചു

🅾 കേന്ദ്രത്തിന്റെ എതിര്‍പ്പ് കൊളീജിയം തള്ളി; രണ്ട് ഹൈക്കോടതി ജഡ്ജിമാരുള്‍പ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി; അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകള്‍ കേന്ദ്രം തള്ളിയത് പ്രാദേശിക പ്രാതിനിധ്യവും സീനിയോരിറ്റി പ്രശ്നവും ചൂണ്ടിക്കാട്ടി

🅾 മോദിയുടെ പടയോട്ടത്തിന് ഇടം നല്‍കാതെ കേരളവും തമിഴ്‌നാടും ആന്ധ്രയും; വംഗയുദ്ധത്തില്‍ സീറ്റുകള്‍ നഷ്ടമായെങ്കിലും മേല്‍ക്കൈ നേടി മമത; പഞ്ചാബിലും തെലങ്കാനയിലും നേട്ടമുണ്ടാക്കാന്‍ മോദിക്കായില്ല; രാജ്യത്ത് മോദി തരംഗം അലയടിക്കാത്ത സംസ്ഥാനങ്ങള്‍ ഇവയാണ്

🅾 കേരളത്തില്‍ കോലീബി സഖ്യത്തെ എതിര്‍ക്കുന്ന ഇടതുപാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ ലോട്ടറി അടിച്ചത് ലീഗ് അടങ്ങുന്ന കോലീസി സഖ്യത്തില്‍ മത്സരിച്ചതോടെ; ഡിഎംകെയ്‌ക്കൊപ്പം മാറ്റുരച്ച സിപിഎമ്മും സിപിഐയും നാലുസീറ്റുകളില്‍ മുന്നില്‍; രാഹുല്‍ ഗാന്ധിയുടെ പടം വച്ച്‌ വോട്ട് പിടിച്ചത് പ്രചാരണകാലത്ത് വിവാദമായെങ്കിലും ദേശീയതലത്തിലെ തിരിച്ചടികള്‍ക്കിടെ നേട്ടം കൊയ്തതിന്റെ ആശ്വാസത്തില്‍ ഇടതുനേതാക്കള്‍

🅾 മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളില്‍ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണം; കഴിഞ്ഞ തവണത്തെ രണ്ടു സീറ്റും നഷ്ടമായി സംപൂജ്യരായി ഇടതുപക്ഷം; തൃണമൂലിനോടുള്ള വെറുപ്പുമൂലം ഇടത് വോട്ടുകള്‍ കൂട്ടത്തോടെ കിട്ടയത് ബിജെപിക്ക്; സിപിഎം വോട്ടുകള്‍ 15 ശതമാനം കുറഞ്ഞപ്പോള്‍ ബിജെപിയുടെ വോട്ട് 40 ശതമാനമായി ഉയര്‍ന്നു; 22 സീറ്റുമായി തൃണമൂലം 19 സീറ്റുമായി ബിജെപിയും വംഗനാട് പകുത്തെടുത്തു; കോണ്‍ഗ്രസിന് കിട്ടിയത് വെറും ഒരു സീറ്റ്; ബംഗാളില്‍ ഇനി മോദിയും ദീദിയും നേര്‍ക്കുനേര്‍

🅾 ഉജ്വല വിജയത്തിനു പിന്നാലെ ട്വിറ്റല്‍നിന്ന് ചൗക്കിദാര്‍ എടുത്ത് മാറ്റി പ്രധാനമന്ത്രി

🅾 നെഹ്റു കുടുംബത്തോട് ഗുഡ് ബൈ പറഞ്ഞ് അമേഠി, ഞെട്ടി ഹൈക്കമാന്റ്.ഉജ്ജ്വല വിജയവുമായി സ്മൃതി ഇറാനി

🅾 നമുക്കൊന്നിച്ച്‌ ഇനി ശക്തമായ ഇന്ത്യയെ പടുത്തുയര്‍ത്താം; പ്രതികരണവുമായി മോദി

🌎 അന്താരാഷ്ട്രീയം 🌏

🅾 മോദിയെ അഭിനന്ദിച്ച്‌ ബഞ്ചമിന്‍ നെതന്യാഹു; തുറന്ന സമാധാന ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച്‌ പാക്കിസ്ഥാന്‍; രാജ്യമാകെ മോദി തരംഗം അലയടിക്കുമ്പോൾ പ്രതികരണവുമായി ലോകനേതാക്കള്‍

🅾 ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി ആദ്യമായി ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്; റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്യാംദാസ് ഷറൂഫും ഖുഷി ജുവലറി ഉടമ ഖുഷി ഖത്വാനിയും ഗോള്‍ഡന്‍ കാര്‍ഡ് ഏറ്റുവാങ്ങി; രാജ്യത്ത് സ്ഥിര താമസാനുമതി ലഭിക്കുക നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കും

🎥 സിനിമാ ഡയറി 🎥

🅾 രണ്ടാമൂഴം തര്‍ക്കം മുറുകുന്നു; വ്യത്യസ്ത ഹര്‍ജികളുമായി ശ്രീകുമാര്‍ മേനോനും എം ടിയും ഹൈക്കോടതിയിലേക്ക്; ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചത് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം ജില്ലാ കോടതി തള്ളിയതോടെ; എംടി ഹൈക്കോടതിയെ സമീപിച്ചത് വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന കോടതി പരാമര്‍ശം നീക്കാന്‍

🅾 ഭാരതിനായി എന്തും നല്‍കാന്‍ ആളുകള്‍ തയ്യാറാണ്; ചിലപ്പോള്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കാന്‍; അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചത്; പ്രിയങ്കയോട് താന്‍ എന്നും കടപ്പെട്ടിരിക്കും; കാരണം അവര്‍ കാരണമാണ് കത്രീന നായികയായി എത്തിയത്; ഭാരതില്‍ നിന്ന് പ്രിയങ്ക പിന്മാറിയതിനെ വിമര്‍ശിച്ച്‌ സല്‍മാന്‍ ഖാന്‍

🅾 “പി എം മോദി” നാളെ തീയറ്ററുകളില്‍ ;വിവേക് ഒബ്റോയിക് പൊലീസ് സംരക്ഷണം

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links