News Capsule

News Capsule – 02-06-2019

🌴 കേരളീയം 🌴

🅾 കോഴിക്കോടിനെ വിറപ്പിച്ച നിപ്പാ വൈറസ് വീണ്ടും; ആശങ്ക നിറച്ച്‌ എറണാകുളത്ത് സ്ഥിരീകരണം!പറവൂർ ഭാഗത്ത്‌ ആണ്‌ നിപ്പ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌

🅾 പിജെ ജോസഫിന്റെ കോലം കത്തിച്ച സംഭവം: മാണി വിഭാഗം നേതാവിനെതിരെ അച്ചടക്ക നടപടി. ജയകൃഷ്ണൻ പുതിയേടത്തിനെ ഇടവെട്ടി മണ്ഡലം പ്രസിഡണ്ട്‌ സ്ഥാനത്ത്‌ നിന്ന് നീക്കി ജോസഫ്‌ വിഭാഗം

🅾 കേരളാ കോണ്‍ഗ്രസിലെ അടി തീര്‍ക്കാന്‍ കത്തോലിക്കാ സഭാ ഇടപെടുന്നു. പി ജെ ജോസഫുമായും ജോസ്‌ കെ മാണിയുമായും സഭാ നേതൃത്വം ചർച്ച നടത്തി.

🅾 ദുരിതജീവിതം നയിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍; ഏറ്റെടുക്കാനാവില്ലെന്ന് ചുള്ളിക്കാട്. പറവൂർ ചുള്ളിക്കാട്ട്‌ ചന്ദ്രനെ ആണ്‌ സാമൂഹ്യപ്രവർത്തകർ അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ചത്‌.ചന്ദ്രന്‌ ക്യാൻസറും ഉണ്ട്‌.

🅾 തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ അമ്മ ടി വി രമണി ഇന്നലെ ദേവസ്വം അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ പദവിയിൽ നിന്ന് വിരമിച്ചു . വിരമിക്കൽ ചടങ്ങിൽ അപ്രതീക്ഷിതമായി ഹാളിലേക്ക് കടന്നു വന്നു കളക്ടർ ; സദസ്സില്‍ ഇരിക്കാമെന്ന് നിര്‍ബന്ധിച്ചെങ്കിലും വേദിയില്‍ എത്തിച്ച്‌ സംഘാടകരും; ചെയര്‍മാനെ കൊണ്ട് തിരി തെളിയിച്ച്‌ പ്രോട്ടോകോള്‍ മാറ്റി വച്ച്‌ ടിവി അനുപമ; അമ്മയ്ക്ക് ദേവസ്വത്തില്‍ നിന്ന ലഭിച്ച ശമ്പളം കൊണ്ടാണ് പഠിച്ചതും വളര്‍ന്നതെന്നതുമെന്നും ഇത് എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും ആശംസാ പ്രസംഗവും; തൃശൂരിന്റെ സ്വന്തം കളക്ടര്‍ ഗുരുവായൂരിലെ വിരമിക്കല്‍ വേദിയില്‍ അമ്മയക്ക് സര്‍പ്രൈസ് ഒരുക്കിയത് ഇങ്ങനെ

🅾 ജലസംഭരണികളില്‍ 16ശതമാനം വെള്ളം മാത്രം; മഴശക്തമായില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കും; ഇടുക്കിയില്‍ അവശേഷിക്കുന്നത് ആകെ ശേഷിയുടെ 20 ശതമാനവും ശബരിഗിരിയില്‍ പതിമൂന്നു ശതമാനവും വെള്ളം മാത്രം; ജലനിരപ്പ് വലിയ തോതില്‍ കുറഞ്ഞതോടെ പ്രധാന പദ്ധതികളിലെല്ലാം ഉത്പാദനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി;ഈ വര്‍ഷം രേഖപ്പെടുത്തിയത് സംസ്ഥാന ചരിത്രത്തിലെ ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗം

🅾 ശബരിമല എന്നൊരക്ഷരം പിണറായി കേള്‍ക്കേ പറയാന്‍ ധൈര്യമുള്ളവര്‍ സിപിഎമ്മില്‍ ഇല്ല; അയ്യപ്പസന്നിധിയിലെ ആചാര ലംഘനത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയില്ലെന്ന് വിശദീകരിച്ച്‌ സംസ്ഥാന സമിതിയും; വിശ്വാസികളെ അകറ്റിയതിന് പിന്നില്‍ സംഘപരിവാറിന്റെ കള്ളക്കളി മാത്രം; സത്യം സത്യമായി പറയാത്തത് ഇനിയും തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്കയില്‍ അണികളും

🅾 മകന് പണം കൊടുക്കാനുണ്ടെന്ന് ആരോപിച്ചപ്പോള്‍ മാനനഷ്ടകേസ് കൊടുത്ത് അച്ഛനെ നിശബ്ദനാക്കി; കരാറുകാരന് പണം കൊടുക്കാതിരിക്കാന്‍ പറഞ്ഞത് വയലിനിസ്റ്റിന്റെ ബന്ധുക്കള്‍ക്ക് പണം തിരികെ നല്‍കണമെന്നും; പൂന്തോട്ടം ആശുപത്രിക്ക് നേരെ വീണ്ടും സംശയ മുന തിരിച്ച്‌ വെളിപ്പെടുത്തലുകള്‍; അപകട സമയത്തെ ഡ്രൈവറെ കണ്ടെത്താന്‍ മുടിയിലെ ഫോറന്‍സിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്; ആ വയലിന്‍ തന്ത്രികള്‍ പൊട്ടിച്ചെറിഞ്ഞതോ? ബാലഭാസ്‌കറിന്റെ മരണത്തിലെ സത്യം കണ്ടെത്താനുറച്ച്‌ അച്ഛനും ബന്ധുക്കളും

🅾 അതിരുവിട്ട തെരഞ്ഞെടുപ്പ് വിജയാഘോഷം; ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; ബാര്‍ബര്‍ തൊഴിലാളിയായ ശെല്‍വരാജ് മരിച്ചത്‌ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ; ടൈല്‍സിന് അടിയേറ്റ വയോധികന്‍ മരണത്തോട് മല്ലടിച്ച്‌ കിടന്നത് 9 ദിവസം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് കോണ്‍ഗ്രസ്

🅾 കോട്ടയം തലയോലപ്പറമ്പിൽ മദ്രസ അധ്യാപകൻ ആയിരുന്ന ആലുവ കൊടുങ്ങല്ലൂർ ഏലൂർക്കര അട്ടച്ചിറ വീട്ടിൽ വി എൻ യൂസഫ്‌ (63) അമ്പതോളം കുരുന്നുകളെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്‌ തലയോലപ്പമ്പ്‌ പോലീസ്‌ പിടിയിൽ ആയി. ദീര്‍ഘ പ്രാര്‍ത്ഥനയിലൂടെയും പ്രസംഗങ്ങളിലൂടെയും മതവിശ്വാസികളെ കൈയിലെടുക്കും; മദ്രസയ്ക്ക് അടുത്ത് പ്രത്യേക മുറി തരപ്പെടുത്തിയതും ദുരുദേശത്തോടെ; മധുര പലഹാരം നല്‍കി ഇരകളെ മുറിക്കുള്ളിലെത്തിക്കും; പിന്നെ കാമഭ്രാന്തനായി രതി വൈകൃതവും; ഇമാം സ്ഥലത്തില്ലാത്തപ്പോള്‍ നടത്തിയ കൊടിയ പീഡനത്തില്‍ ഭയന്നോടിയ ആണ്‍കുട്ടി തുറന്നു കാട്ടിയത് 63-ാം വയസ്സിലും തുടര്‍ന്ന ക്രൂരത; ആട്ടച്ചിറക്കാരന്‍ ഉസ്താദ് യൂസഫ് അഴിക്കുള്ളിലായത് നോമ്പു കാലത്ത്‌ പ്രഭാഷണവും പിരിവും ബാലപീഡനവുമായി നടക്കുമ്പോൾ

🅾 ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി മോദി കേരളത്തില്‍; സന്ദര്‍ശനം ജൂണ്‍ എട്ടിന്

🅾 ഗുരുവായൂരിൽ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചും കൃഷ്ണ എന്ന കൊമ്പനെ നടയിരുത്തിയും ജയലളിതയുടെ ആദ്യ വരവ്; പച്ചപ്പട്ടും കദളിപ്പഴവും നറുനെയ്യും സമര്‍പ്പിച്ച്‌ നിയന്ത്രണം വിട്ട് വിതുമ്പി തമിഴകത്തെ അമ്മയുടെ രണ്ടാo വരവ്; 2008ലെ ഗുജറാത്തിലെ തൂത്തു വാരലിന് ശേഷം മോദി നടത്തിയത് താമരപ്പൂ കൊണ്ട് തുലാഭാരം; നേര്‍ച്ചയ്‌ക്കെത്തിയത് ജയലളിതയിലൂടെ കണ്ണനെ കുറിച്ച്‌ കേട്ടറിഞ്ഞ്; ഇപ്പോഴത്തെ വിജയവും സമര്‍പ്പിക്കുന്നത് ഗുരുവായൂരപ്പന് തന്നെ; പ്രധാനമന്ത്രിക്കായി ക്ഷേത്ര നഗരത്തില്‍ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ; തൃശൂരില്‍ അതീവ ജാഗ്രത

🅾 നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ദുബായിയിൽ നിന്നും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശികളുടെ പക്കൽ നിന്നുമാണ്‌ സ്വർണ്ണം പിടിച്ചത്‌

🅾 സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് ; കേരളത്തില്‍ നിന്ന് 36,552 പേര്‍.കൊച്ചി. , കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്‌ പരീക്ഷ കേന്ദ്രങ്ങൾ

🅾 വൈറ്റില ഫ്ളൈഓവറിന്‍റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും; കുണ്ടന്നൂര്‍ ഫ്ളൈഓവര്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാകും: മുഖ്യമന്ത്രി

🅾 ഹൈടെക് അടുക്കളയ്ക്ക് പുറമെ വിയ്യൂര്‍ ജയിലിന് സ്വന്തമായി ടിവി ചാനലും; വാര്‍ത്തകള്‍ വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും തടവുകാര്‍ തന്നെ

🅾 മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ല; എസി മൊയ്തീന്‍.പൊളിക്കാനുള്ള ചിലവ്‌ നഗരസഭ വഹിക്കണമെന്നും മന്ത്രി
🅾 വ്യാപക എതിർപ്പുകൾക്കിടയിലും ഡോ എം എ ഖാദർ കമ്മറ്റി നിർദ്ദേശം അനുസരിച്ച്‌ ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ഏകീകരണം നടപ്പാക്കി ഉത്തരവിട്ട്‌ സംസ്ഥാന സർക്കാർ . ഇനി 1 മുതൽ 12 വരെ ക്ലാസുകളുടെ ചുമതല പ്രിൻസിപ്പാളിനായിരിക്കും . ഹൈസ്കൂൾ ഹെഡ്‌ മാസ്റ്റർമാർ ഇന്നലെ മുതൽ വൈസ്‌ പ്രിൻസിപ്പൾമാരായി . ഹയർ സെക്കണ്ടറി ഇല്ലാത്ത സ്കൂളുകളിൽ ഹെഡ്മസ്റ്റർമാർ തുടരും

🅾 മലയോര ഹൈവേ നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

🅾 ബൈക്കിൽ ബസ്‌ ഇടിച്ച്‌ കായംകുളം പുല്ലുകുളങ്ങര കന്നേൽ അദ്വൈതിൽ സതീഷിന്റെ മകൻ അനന്ദു (22) മരിച്ചു രാമപുരത്ത്‌ ആയിരുന്നു അപകടം.

🅾 അമ്പലപ്പുഴ പാൽ പായസം വിതരണം അടുത്ത മാസം മുതൽ പ്രകൃതി സൗഹൃദം . ഇനി പ്ലാസ്റ്റിക്‌ ഗ്ലാസ്‌ ഇല്ല. പേപ്പർ ഗ്ലാസിൽ ആവും ഇനി മുതൽ പായസം വിതരണം ചെയ്യുക . ഒരു ലിറ്റർ പായസം 160 രൂപയും അര ലിറ്റർ 80 രൂപയും ആണ്‌ നിരക്ക്‌

🅾 കെ എസ്‌ ആർ ടി സി യിൽ മെയ്‌ മാസം റെക്കോർഡ്‌ വരുമാനം; 200.91 കോടി ആണ്‌ മെയിലെ വരുമാനം

🅾 മംഗളൂർ എക്സ്പ്രസ്‌ ഇന്ന് മുതൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും . കൊച്ചു വേളിയിൽ നിന്നായിരുന്നുാറു മാസമായി പുറപ്പെട്ടിരുന്നത്‌ . പിറ്റ്‌ലൈൻ ജോലികൾ നടക്കുന്നതിനാൽ ആയിരുന്നു ഇത്‌

ദേശീയം

🅾 വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 50ഡിഗ്രിയോളം; സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്; ചൂടിനൊപ്പം പൊടിക്കാറ്റും രൂക്ഷമായതോടെ ജനജീവിതം ദുസഹം

🅾 തമിഴ്‌നാട്ടിൽ ടിക്‌ ടോക്ക്‌ ഭ്രമത്തിന്റെ പേരിൽ ഭർത്താവ്‌ ഭാര്യയെ കുത്തി കൊന്നു.. കോയമ്പത്തൂരിൽ ആണ്‌ ഭാര്യ നന്ദിനിയെ ഭർത്താവ്‌ കനകരാജ്‌ കൊലപ്പെടുത്തിയത്‌

🅾 ഇന്ത്യൻ തേയില വ്യവസായത്തിന്റെ നിത്യഹരിത നായകൻ ആയ പ്രമുഖ വ്യവസായിയും വില്യംസൺ മഗോർ ഗ്രൂപ്പ്‌ ചെയർമാനും ആയ ബ്രിജ്‌ മോഹൻ ഖയ്താൻ അന്തരിച്ചു

🅾 കർണ്ണാകയിൽ കഴിഞ്ഞ ആഴ്ച്ച നടന്ന 63 നഗര തദ്ദേശ സ്ഥാപനങ്ങളിൽ 7 എണ്ണത്തിലെ ഫലം നാളെ പ്രഖ്യാപിക്കും. 56 എണ്ണത്തിൽ 1221 സീറ്റിൽ 509 എണ്ണം നേടി കോൺഗ്രസ്‌ വൻ മുന്നേറ്റം ഉണ്ടാക്കിയിരുന്നു

🅾 രാജ്യത്ത്‌ എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേരുകൾ ചെന്നെത്തുക ഹൈദരാബാദിൽ ആയിരിക്കുമെന്ന ആഭ്യന്തര സഹമന്റ്ബ്രി കിഷൻ റെഡിയുടെ പ്രസ്താവനക്ജ്‌ എതിരെ ശാസനയുമായി ആഭ്യന്തര മന്ത്രി അമിത്‌ ഷാ

🅾 പ്രേതങ്ങളല്ല വോട്ട് ചെയ്തത് മനുഷ്യര്‍ തന്നെ! വെബ്സൈറ്റില്‍ നേരത്തേയുള്ള കണക്കുകള്‍ താല്‍ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണെന്നും വിശദീകരണം; കൃത്യമായ കണക്കെടുപ്പിന് ശേഷം എല്ലാ ഡാറ്റയും പുറത്തുവിടും; 2014ല്‍ അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ മൂന്ന് മാസംവരെ എടുത്തിരുന്നവെന്നും ഇലക്ഷന്‍ കമ്മീഷന്‍; പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിലെ വ്യത്യാസത്തില്‍ ആശങ്ക വേണ്ട; വോട്ടെടുപ്പിലെ കള്ളക്കളിയിലെ ക്വിന്റ് റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

🅾 എടുത്തു ചാട്ടത്തിൽ പൊലിഞ്ഞത്‌ സ്വന്തം ജീവന്‍; പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കരുതി ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയിച്ചു; കുട്ടി ജയിച്ചത് തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍; പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യ നിര്‍ണയത്തിനെതിരെ വ്യാപക പരാതികള്‍; പരീക്ഷയുടെ ഫലം പുറത്തുവന്നതോടെ ആത്മഹൂതി നടത്തിയത് 26 വിദ്യാര്‍ത്ഥികള്‍

🅾 ജാര്‍ഖണ്ഡിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ മരിച്ചു ; നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

🅾 വിജയിച്ച കോൺഗ്രസ്‌ എം പി മാരുടെ യോഗത്തിൽ സംസാരിച്ച്‌ രാഹുൽ ഗാന്ധി. സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടിയോട്‌ അല്ലാതെ മൽസരിച്ച്‌ ജയിക്കുന്ന ആദ്യ എം പി മാർ ആയിരിക്കും നിങ്ങൾ എന്ന് രാഹുൽ.ലോകസഭയിൽ നിങ്ങൾ വരുന്നതിൽ നിന്ന് തടയാൻ ഇത്തവണ ഓരോ ഭരണഘടന സ്ഥാപനങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച്‌ ഇവിടെ എത്തിയ നിങ്ങൾ അഭിമാനിക്കണം .വര്‍ണവും മതവും ലിംഗവും നോക്കാതെ പോരാടണം; എം.പിമാരോട് രാഹുല്‍

🅾 തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനാവില്ല; കേന്ദ്രത്തിന്റെ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന് ഡിഎംകെ

🌏 അന്താരാഷ്ട്രീയം 🌎

🅾 മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‌ മെക്സിക്കൻ പുരസ്കാരം

🅾 അറബ്‌ , ഗൾഫ്‌ , ഇസ്ലാമിക ഉച്ചകോടിക്ക്‌ ഖത്തറിനെ ക്ഷണിച്ചെങ്കിലും ഉപരോധം ഉടൻ പിൻവലിക്കില്ലെന്ന സൂചനയുമായി സൗദി സഖ്യം

🅾 സ്വതന്ത്ര രാഷ്ട്ര പദവി പലസ്തീന്റെ അവകാശമാണെന്ന് ഇസ്ലാമിക ഉച്ചകോടി . ഇസ്‌റയേലിന്റെ തലസ്ഥാനായി ജറുസലേമിനെ അംഗീകരിച്ച യു എസ്‌ നടപടിയെ ഉച്ചകോടി അപലപിച്ചു

⚽ കായികം 

🅾 ലോകകപ്പ്‌ ക്രിക്കറ്റിൽ ഇന്നെ നടന്ന രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന്‌ പരാജയപ്പെടുത്തി ഓസ്ട്രേലിയ. . ആദ്യം ബാറ്റ്‌ ചെയ്ത അഫ്ഗാൻ. 207 (38.2 ഓവർ ) റൺസ്‌ എടുത്തപ്പോൾ ഓസ്ട്രേലിയ 34.5 ഓവറിൽ 3 വിക്കറ്റ്‌ നഷ്ടത്തിൽ 209 റൺസ്‌ നേടി . 89 റൺസ്‌ എടുത്ത ഡേവിഡ്‌ വാർണ്ണർ കളിയിലെ താരമായി .

🅾 ഇന്നലെ നടന്ന ആദ്യ കളിയിൽ ന്യുസിലാന്റ്‌ ശ്രീലങ്കയെ 10 വിക്കറ്റിന്‌ തോൽപ്പിച്ചിരുന്നു . ശ്രീകങ്ക 136, ന്യുസിലാന്റ്‌ 137 (16.1 ഓവർ )

🅾 ലോകകപ്പിൽ ഇന്ന് നടക്കുന്ന അഞ്ചാം മൽസരത്തിൽ സൗത്ത്‌ ആഫ്രിക്ക ബംഗ്ലാദേശിനെ നേരിടും. കെന്നിഗ്ടൻ ഓവലിൽ ആണ്‌ മൽസരം. ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനോട്‌ തോറ്റതിന്റെ സമ്മർദ്ദത്തിൽ ആണ്‌ സൗത്ത്‌ ആഫ്രിക്ക

🅾 ഫ്രഞ്ച്‌ ഓപ്പൺ ടെന്നിസ്‌ ; നദാൽ, ജോക്കോവിച്ച്‌, ഹാലെപ്‌ എന്നിവർ പ്രീ ക്വാർട്ടറിൽ കടന്നു . ജപ്പാൻ താരം നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ വീണു.

🅾 യുവേഫ ചാമ്പ്യൻസ്‌ ലീഗില്‍ ലിവര്‍പൂളിന് ആറാം കിരീടം; യൂറോപ്പ് കീഴടക്കി ചെമ്പട

🅾 അത്ഭുതങ്ങള്‍ സംഭവിച്ചില്ല,ടോട്ടനത്തെ നിലംപരിശാക്കി ക്ലോപ്പിന്റെ ചെമ്പട ; യൂറോപ്പില്‍ കപ്പുയര്‍ത്തിയത് എതിരില്ലാത്ത രണ്ടുഗോള്‍ വിജയത്തില്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഭാഗ്യം ലീവര്‍പൂളിനൊപ്പം നിന്നു; 2005ന് ശേഷം ലിവര്‍പൂളിന് ആദ്യ ചാമ്പ്യൻസ്‌ ലീഗ് കിരീടം സമ്മാനിച്ചത് സലയുടെയും ഒറിഗിയുടെയും മിന്നും ഗോളുകള്‍; ചാമ്പ്യൻസ്‌ ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ താരമെന്ന റെക്കോഡ് ഇനി സലയ്ക്ക് സ്വന്തം

🅾 സ്പാനിഷ്‌ ഫുട്ബോൾ താരംഹോസെ അന്റോണിയോ റയെസ് കാറപകടത്തില്‍ മരിച്ചു; കണ്ണീരോടെ ഫുട്ബോള്‍ ലോകം. റയൽ മാഡ്രിഡ്‌, സെവിയ, അത്ലറ്റിക്കൊ മാഡ്രിഡ്‌ തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്‌

🎥 സിനിമാ ഡയറി 🎥

🅾 അച്ഛന്റെ സിനിമാ വഴിയേ മക്കളും; ലോഹിതദാസിന്റെ ഓര്‍മ്മയില്‍ മദ്യപാനത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുള്ള ഹ്രസ്വചിത്രം ‘സുശീലന്‍ ഫ്രം പേര്‍ഷ്യ’; ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരികൃഷ്ണനും വിജയ് ശങ്കറും ലക്ഷ്യമിടുന്നത് കൂടുതല്‍ ഉയരങ്ങള്‍

🅾 ആസിഫ്‌ അലി നായകൻ ആയ ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ജൂണ്‍ 3ന് നിവിന്‍ പോളി പുറത്തുവിടുന്നു

🅾 വിപ്ലവത്തിന് മരണമില്ല – അഭിമന്യുന്റെ കഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’ ; ടീസര്‍ പുറത്ത്‌. 2012 ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ മീനോൺ ആണ്‌ അഭിമന്യു ആയി വേഷമിടുന്നത്‌

🅾 ജാക്കിചാനെ കാണാന്‍ കഴിഞ്ഞത് അവിശ്വസനീയമായ അനുഭവം; ഹൃത്വിക് റോഷന്‍. കാബിൽ ‘ ചൈനയിൽ റിലീസ്‌ ചെയ്യാനുള്ള പ്രചാരണത്തിനായി ചൈനയിൽ എത്തിയപ്പോഴാണ്‌ ഋത്വിക്‌ ജാക്കിചാനെ സന്ദർശിച്ചത്‌

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links