അന്വേഷണം

പുത്തലത്ത് നസീറുദ്ദീൻ കൊലപാതകം രണ്ട് എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം

യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ ജീവപര്യന്തം തടവും പിഴയും വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കല്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടിവരും. ബാക്കിയുള്ള അഞ്ച് പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ഏഴ് പ്രതികളുള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15ന് രാത്രിയാണ് നസീറുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

പുത്തലത്ത് നസീറുദ്ദിൻ കൊലക്കേസ് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Add Comment

Click here to post a comment

Latest News

Quick Links