അന്വേഷണം

നജീബിനെ കണ്ടെത്താനായില്ല; കേസ് അവസാനിപ്പിക്കാൻ കോടതി സിബിഐയ്ക്ക് അനുമതി നൽകി

രണ്ട് വർഷമായിട്ടും ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നജീബിനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ പുരോഗതി ഇല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ കോടതി സിബിഐയ്ക്ക് അനുമതി നൽകി. 2016 ഒക്ടോബര്‍ 15 നാണു സർവകലാശാല ഹോസ്റ്റലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ നജീബിനെ കാണാതാവുന്നത്. തലേദിവസം എബിവിപി പ്രവർത്തകർ നജീബുമായി സംഘർഷം ഉണ്ടാക്കിയിരുന്നു. തുടർന്നാണ് നജീബിനെ കാണാതാവുന്നത്. ആദ്യം കേസ് അന്വേഷിച്ച ഡൽഹി പോലീസ് ഒൻപത് എബിവിപി പ്രവർത്തകരെ പ്രതികളാക്കിയെങ്കിലും ഇവരിൽ നിന്നും കൂടതൽ തെളിവുകൾ ഒന്നും തന്നെ സിബിഐയ്ക്ക് ലഭിച്ചില്ല. ഈ ഒരു സാഹചര്യത്തിൽ മുൻപും കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിരുന്നു.

കേസ് പ്രത്യക അന്വേഷണ സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. എന്നാൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നും തന്റെ മകനെ കണ്ടെത്തുന്നത് വരെ കേസിന്റെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഫാത്തിമ നഫീസ് പറഞ്ഞു.

എ.ബി.വി.പി. പ്രവർത്തകരുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായതാണ് നജീബിന്റെ തിരോധാനം. സോഷ്യം മീഡിയകളിൽ ഉൾപ്പടെ #WhereisNajeeb ഹാഷ് റ്റാഗുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരുന്നത്.

Add Comment

Click here to post a comment

Latest News

Quick Links