ഇന്ത്യ രാഷ്ട്രീയം

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുസ്ലീംലീഗും ഡി.എം.കെയും; പാണക്കാട്ഹൈദരലി തങ്ങള്‍ AICCയ്ക്ക്കത്തയച്ചു…

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ഘടകക്ഷികളായ മുസ്‌ലിം ലീഗും ഡി.എം.കെയും; ഈ ആവശ്യമുന്നയിച്ച് എ.ഐ.സി.സി.ക്ക് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ കത്തയച്ചു.

രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനും ആവശ്യപ്പെട്ടു.

എന്നാല്‍, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വയ്ക്കുകയാണെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഇന്നു രാവിലെ മുതല്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഇതുസംബന്ധിച്ച് നടക്കുന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ ഡല്‍ഹിയിലെ വസതിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നു വൈകിട്ട് നാലരയ്ക്ക് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തേക്കും. ലോക്സഭയിലും രാജ്യസഭയിലും ആര് നേതൃത്വം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കും.

എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്തിരിഞ്ഞിട്ടില്ല.

മുതിര്‍ന്ന നേതാക്കളുമായുള്ള പ്രശ്നം കാരണമാണ് രാഹുല്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.  പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം അത്ര സന്തോഷത്തിലായിരുന്നില്ല.
ഇത്തരമൊരവസ്ഥ കോൺഗ്രസ്സ് മുൻനിര നേതാക്കളിൽ തന്നെ കടുത്ത അനിശ്ചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ്ഹൈക്കമാൻഡിന് മുന്നിലേക്ക് ഘടകകക്ഷികളുടെ അഭ്യർത്ഥനയും കത്തുമെത്തുന്നത്.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links