സിനിമ

മലയാളത്തിന്‍റെ പ്രിയ വസന്തം മഞ്ജു തമിഴില്‍

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു.ധനുഷിന്‍റെ നായികയായാണ് മഞ്ജു തമിഴില്‍ എത്തുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട വടചെന്നൈയ്ക്ക് ശേഷം സംവിധായകന്‍ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന അസുരനിലാണ് മഞ്ജു നായികയാകുന്നത്.

ധനുഷ് തന്നെയാണ് ഇക്കാര്യം ട്വറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എവര്‍ഗ്രീന്‍ ആക്ട്രസ് മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയാകുന്നതെന്നും അവരോടൊപ്പം അഭിനിയിക്കാന്‍ പോകുന്നതിന്‍റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ്  ട്വീറ്റ് ചെയ്തു.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന  പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജി.വി. പ്രകാശ് ആണ് സംഗീതം. കലൈപുലി എസ്. താനുവാണ് നിർമാണം. വെട്രിമാരനും ധനുഷും ഒന്നിച്ചപ്പോൾ എല്ലാം പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links