സിനിമ

മമ്മൂട്ടിയുടെ പേരൻപ് ഫെബ്രുവരി ഒന്നിന്  

peranbu rotterdam film festival images photos

പ്രേക്ഷക മനസിൽ ജീവിത ദുരന്തങ്ങളുടെ കനൽ കോരിയിടുന്ന മമ്മൂട്ടി ചിത്രം പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ  ടീസർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്തു. സെറിബ്രൽ പാൾസി ബാധിച്ച ഒരു പെൺകുട്ടിയെ തനിച്ച് വളർത്തേണ്ടി വരുന്ന അച്ഛന്‍റെ ആത്മസംഘർഷത്തിന്‍റെ കഥയാണ് പേരൻപ്.

തോറ്റു പോകുന്ന നിമിഷങ്ങളിലും മകളോടുള്ള വാത്സല്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് മടങ്ങുന്ന അച്ഛനെ അനായാസമായി  അവതരിപ്പിക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്‍റെ നാലാമത്തെ തമിഴ് ചിത്രമാണ് പേരന്‍പ്.ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയെങ്കിലും ഒരുപാട് തവണ റിലീസ് മാറ്റി വെക്കേണ്ടി വന്നു. ഇതിനിടെ റോട്രിടാം ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള, ഇന്ത്യന്‍ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവൽ, ഇന്ത്യന്‍ പനോരമ എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു.

ഇളയരാജയുടെ മകൻ യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയെ കൂടാതെ ചിത്രത്തിലെ അഭിനേതാക്കളായ സാധന, അഞ്ജലി, അഞ്ജലി ആമീര്‍, സംവിധായകർ റാം തുടങ്ങിയവർ പങ്കെടുത്തു.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links