കോതമംഗലം

എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം കൈയ്യേറിയ സർക്കാർ ഭൂമി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ കോതമംഗലത്ത് കൈയ്യേറ്റ ഭുമിയിലേക്ക് ജനകീയ മാർച്ച് നടത്തി.

LDF മാർച്ചിൽ സ്ത്രീകളടക്കംആയിരക്കണക്കിന് ബഹുജനങ്ങൾ മാർച്ചിൽ പങ്കെടുത്തു.
സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

കോതമംഗലം നഗര ഭാഗത്തെ മലയിൻകീഴ്- കോഴിപ്പിളളി ബൈപാസിന്റെ സമീപത്ത് മായ്ക്കത്തണ്ട്- കൊച്ചങ്ങാടി റോഡിലെ തോട് പുറമ്പോക്കിലെ 14 സെന്റ് സ്ഥലമാണ് ഷിബു തെക്കുംപുറം കൈയ്യേറിയത്. രണ്ടു കോടിയോളം രൂപ വിലവരുന്ന ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന് റവന്യു അധികൃതർ കണ്ടെത്തിയിരുന്നു. ചുരുങ്ങിയത് മൂന്ന് കുടുംബങ്ങൾക്കെങ്കിലും വീട് വയ്ക്കാൻ പറ്റിയ സ്ഥലമാണ് കെ എൽ എം ഗ്രൂപ്പിന്റെ ചെയർമാൻ കുടിയായ ഷിബു തെക്കുംപുറം കൈയ്യേറിയത്.

കൈയ്യേറ്റം ഒഴിവാക്കി ഭൂമി സർക്കാർ ഏറ്റെടുക്കാൻ നടപടിയെടുക്കണമെന്ന് സി എൻ മോഹനൻ പറഞ്ഞു. സ്വന്തം വീട്ടിലെ കക്കൂസ് മാലിന്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുകയാണ്. കുടിവെള്ള സ്രോതസിലേക്കാണ് ഈ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട് എൽ ഡി എഫ് പരാതിയെ തുടർന്ന് താൽക്കാലികമായി ഓവുകൾ അടച്ചിട്ടുണ്ട്.

എന്റെ നാട് പദ്ധതിയിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെയും സഹകരണ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനത്തെ ഷിബു തെക്കുംപുറം വെല്ലുവിളിക്കുകയാണ്. ഈ പദ്ധതിയുടെ മറവിൽ സാധാരണക്കാരായ സ്ത്രീകളെക്കൊണ്ട് കെഎൽഎമ്മിന്റെ ആക്സിവ മൈക്രോ ഫിനാൻസ് എടുപ്പിക്കുകയാണ്. 25,000 രൂപയുടെ വായ്പയ്ക്ക് 27.58 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഇത് പാവപ്പെട്ടവരെ കൂടുതൽ കടക്കെണിയിലാക്കും. കെഎൽഎമ്മിൽ നിന്ന് വായ്പയെടുത്തവർ ഇപ്പോൾ കടക്കെണിയിലാണ്. 2018-19ൽ മാത്രം കോതമംഗലം കോടതിയിൽ മാത്രം 179 കേസുകൾ കെഎൽഎമ്മിന്റെ തായുണ്ട്.

കെഎൽഎമ്മിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നതിൽ എൽഡിഎഫ് എതിരല്ല. എന്നാൽ അതിനുള്ള പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണം. സ്വന്തം താൽപര്യത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി ജനങ്ങളെ വഞ്ചിക്കുകയും കടക്കെണിയിലുമാക്കുന്ന തട്ടിപ്പുകൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കും.നിയമ വിരുദ്ധമായി വാർഡ് സഭകൾ വിളിച്ച് ചേർക്കുകയാണ് കോതമംഗലത്ത് സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയെ തകർക്കാനുള്ള ലക്ഷ്യത്തിലാണ് എന്റെ നാട് ചെയർമാനെന്നും LDF ആരോപിച്ചു.

. എം കെ രാമചന്ദ്രൻ അധ്യക്ഷനായി . ആർ അനിൽകുമാർ, ഇ കെ ശിവൻ, പി എൻ ബാലക്യഷ്ണൻ,എസ് സതീഷ്, ഷാജി മുഹമ്മദ്, ആന്റണി ജോൺ എം എൽ എ, മനോജ് ഗോപി, ഷാജി പീച്ചക്കര, ടി പി രാമകൃഷ്ണൻ, എന്നിവർ മാർച്ചിന് നേതൃത്യം നൽകി പങ്കെടുത്തു.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links