കേരളം കോതമംഗലം

കോതമംഗലം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.റ്റി.സി. ബസ്സ് സർവ്വീസുകൾ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു

കോതമംഗലം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എറണാകുളത്തേക്ക് കെ.എസ്.ആർ.റ്റി.സി. ബസ്സ് സർവ്വീസ് ആരംഭിച്ചു.

എറണാകുളത്തേക്ക് മൂന്ന് സർവ്വീസുകളും,മൂന്ന് ലോക്കൽ സർവ്വീസുകളുടേയും ഫ്ലാഗ് ഓഫ് വാരപ്പെട്ടി കവലയിൽ ആന്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു.

അള്ളുങ്കൽ – കോതമംഗലം – എറണാകുളം,
പരീക്കണ്ണി- കോതമംഗലം – എറണാകുളം,വാരപ്പെട്ടി-കോതമംഗലം –
എറണാകുളം,
ചാരുപാറ – കോതമംഗലം,പെരുമണ്ണൂർ-കോതമംഗലം,
വടാട്ടുപാറ – കോതമംഗലം എന്നീ 6 സർവ്വീസുകളാണ് ഇന്ന് ആരംഭിച്ചത്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,
പഞ്ചായത്ത് മെമ്പർമാരായ പി. വി. മോഹനൻ,
ഷാജി,ഉമൈബനാസർ,
സവിത ശ്രീകാന്ത്,
ചെറിയാൻ എന്നിവരും
കെ.എസ്.ആർ.റ്റി.സി. ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ- പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Add Comment

Click here to post a comment

Latest News

Quick Links