കോതമംഗലം

കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് അത്യാധുനിക സൗകര്യത്തിലേക്ക്; പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൽസമയ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിച്ചു.

കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സജ്ജമാക്കിയ ചടങ്ങിൽ കോതമംഗലം റവന്യൂ ടവർ അങ്കണത്തിൽ ഒരുക്കിയ പ്രാദേശിക ഉൽഘാടന വേദിയ്ക്കും സദസ്സിനും മുമ്പാകെ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചത്. തിരുവനന്തപുരത്തെ വേദിയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു.അതേസമയം തന്നെയുള്ള
കോതമംഗലത്തെ ചടങ്ങിൽഉപാധ്യക്ഷത വഹിച്ച ആന്റണി ജോൺ എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്തു.

ജോയ്സ് ജോർജ്ജ് എം പി മുഖ്യാതിഥിയായി.ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു,ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം.പരീത്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ. നൗഷാദ്,കോതമംഗലം നഗരസഭാ കൗൺസിലർമാരായ കെ.വി. തോമസ്, സിജു തോമസ്,പ്രിൻസിഎൽദോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി.രാജേഷ്,ആധാരം എഴുത്ത് അസ്സോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി പി ഏലിയാസ്,കോതമംഗലം ആധാരം യൂത്ത് അസ്സോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ ജി ഭൂതിഭൂഷൻ നായർ,കോതമംഗലം ലൈബ്രറി കൗൺസിൽസെക്രട്ടറി സി.പി.മുഹമ്മദ്,എറണാകുളം ജില്ലാ രജിസ്ട്രാർ ആഡിറ്റ് അജിത് സാംജോസഫ്,കോതമംഗലം സബ് രജിസ്ട്രാർ എൻ.അനിൽ കുമാർ,രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു.

അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ്പ്രവർത്തിച്ചിരുന്നത്. കോതമംഗലം നഗരസഭാ പരിധിയും ,നെല്ലിക്കുഴി,കോട്ടപ്പടി,പിണ്ടിമന,കവളങ്ങാട്, കീരംപാറ,കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളുമാണ് ഈ രജിസ്ട്രാർ ഓഫീസ് പ്രവർത്തന പരിധിയിൽ വരുന്നത്.

വർഷത്തിൽ ഏകദേശം 5000 ത്തോളം ആധാരരജിസ്ട്രേഷനും,14,000 ത്തോളം ബാധ്യത സർട്ടിഫിക്കറ്റുകളും,4000 ത്തോളം ആധാര പകർപ്പുകളും ഈ ഓഫീസിലെ സേവനം വഴി ലഭ്യമാകുന്നുണ്ട്. നിരവധിയായ റെക്കോർഡുകൾ സൂക്ഷിക്കേണ്ട കോതമംഗലം ഓഫീസിൽ സ്ഥല പരിമിതി മൂലം ജീവനക്കാരും,പൊതുജനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.

നിലവിലെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്.രണ്ട് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.നഗരസഭയിലേയും,ആറ് പഞ്ചായത്തുകളിലേയും ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന് നഗരത്തിന്റെ ഹൃദയ ഭാഗത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിലൂടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. രണ്ടാം നില പൂർണ്ണമായും റെക്കോഡുകൾ സൂക്ഷിക്കുന്നതിനു വേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുന്നത്.

ഇത് മൂലം കാലപഴക്കം ചെന്നതടക്കമുള്ള നിരവധി റെക്കോഡുകൾ കേടുപാടു കൂടാതെ സൂക്ഷിക്കുന്നതിനും പുതിയ രജിസ്ട്രേഷൻ റെക്കോഡുകൾ സൂക്ഷിക്കുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടാതെ രണ്ടാം നിലയിൽ നിന്നും റെക്കോഡുകൾ താഴേക്ക്എത്തിക്കുന്നതിനു വേണ്ടിലിഫ്റ്റ്സിസ്റ്റവും പ്രവർത്തിക്കും.

താഴത്തെ നിലയിൽ സബ് രജിസ്ട്രാർ,ജോയിന്റ് രജിസ്ട്രാർ എന്നിവർക്ക് പ്രത്യേക കാബിനും, ഓഫീസ് ജീവനക്കാർക്ക് പ്രത്യേക ഇരിപ്പിടവും കൂടാതെ ഡൈനിങ്ങ് ഹാൾ,ലൈബ്രറി, റിട്ടയറിങ്ങ് റൂം,ലോബി ആന്റ് റാംമ്പ്,ജീവനക്കാർക്കും സന്ദർശകർക്കും ടോയ്ലറ്റ് സൗകര്യങ്ങൾ കൂടാതെ വികലാംഗരായ ആളുകൾക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം എന്നിവ ഏർപ്പെടുത്തും.

അതിനു താഴെ സെല്ലാറിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കും.അതിനു പുറമെ കോമ്പൗണ്ടിൽ ഷെഡ് കെട്ടി പ്രത്യേക പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തും.കൂടാതെ മഴക്കുഴി നിർമ്മാണം,ബോർബെൽ സൗകര്യവും,പ്രത്യേക വാട്ടർ സപ്ലൈ,സോളാർ സിസ്റ്റം,കോമ്പൗണ്ടിനകത്ത് മനോഹരമായ പൂന്തോട്ടം,കോമ്പൗണ്ട് വാളും,ഗേറ്റും അടക്കം അത്യാധുനിക സൗകര്യത്തോടെ മൂന്നാം നിലക്കുള്ള പ്രൊവിഷനും ഇട്ടു കൊണ്ടാണ് പുതിയ രജിസ്ട്രേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നത്. കൺസ്ട്രക്ഷൻ കോർപ്പറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള നിലവിലെ കോതമംഗലം സബ്ബ് രജിസ്ട്രാർ ഓഫീസ് മന്ദിരം

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links