അന്വേഷണം കേരളം

കെവിന്‍ കൊല; ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി.

കോട്ടയം മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി.   

ദുരഭിമാനക്കൊലയായി പരിഗണിച്ച് വേഗത്തില്‍  വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു ക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി വിചാരണ തുടങ്ങാന്‍ കോടതി ഉത്തരവിടുന്നത്.

കോട്ടയം സെഷന്‍സ് കോടതിയാണ് ആവശ്യം അംഗീകരിച്ചത്. കെവിനെ ഭാര്യ  നീനുവിന്‍റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരമാണെന്നും  പ്രോസിക്യൂഷന്‍ വാദിച്ചു.

കഴിഞ്ഞ മെയ് 28 നാണ് കോട്ടയത്തെ  ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. നീനുവിന്‍റെ സഹോദരനടക്കം  കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച ശേഷം കെവിനെ ആറ്റില്‍ തളളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.നീനുവിന്‍റെ പിതാവും സഹോദരനുമടക്കം 14  പ്രതികളാണ് കേസിലുളളത്.

Add Comment

Click here to post a comment

Latest News

Quick Links