സിനിമ

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നിമിഷ സജയന്‍ മികച്ച നടി

2018 ലെ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിനുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി നിമിഷാ സജയന്‍. ജോജു ജോര്‍ജ്ജ് മികച്ച് സ്വഭാവ നടന്‍. മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്.

ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ അഭിനയ മികവിന് ജയസൂര്യയും
സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടെടുക്കുകയായിരുന്നു.

മികച്ച സിനിമയായി എ. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത ‘ഒരു ഞായറാഴ്‌ച ‘ തെരഞ്ഞെടുത്തു.
മികച്ച സംവിധായകനും ശ്യാമപ്രസാദാണ്‌. മികച്ച

രണ്ടാമത്തെ കഥാചിത്രം: കാന്തൻ. (ഒരു ഞായറാഴ്‌ച) സുഡാനി ഫ്രം നൈജീരിയ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

സഹനടിയായി സാവിത്രി ശ്രീധരന്‍, സരസ ബാലിശ്ശേരി( ഇരുവരും സുഡാനി ഫ്രം നൈജീരിയ) എന്നിവരേയും തെരഞ്ഞെടുത്തു.  മികച്ച തിരക്കഥ സക്കറിയ, പശ്ചാത്തല സംഗീതം ബിജിബാല്‍, പിന്നണി ഗായകന്‍ വിജയ് യേശുദാസ് (ജോസഫ്, പൂമുത്തോളെ). മികച്ച ഗായിക ശ്രേയാ ഘോഷാല്‍. മികച്ച ബാലതാരം മാസ്റ്റര്‍ റിന്റു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഷമ്മി തിലകന്‍.

പശ്ചാത്തല സംഗീതം: ബിജിബാല്‍, സംഗീത സംവിധായകന്‍: വിശാല്‍ ഭരദ്വാജ്, ഗാനരചയിതാവ്: ബി കെ ഹരിനാരായണന്‍, നവാഗത സംവിധായകന്‍: സക്കറിയ, തിരക്കഥ: സക്കറിയ, മികച്ച കഥാകൃത്ത്: ജോയ് മാത്യു, ഛായാഗ്രാഹണം: കെയു മോഹനന്‍.

മന്ത്രി എ കെ ബാലനാണ്‌ നാൽപ്പത്തിയൊമ്പതാമത്‌ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്‌.
പ്രശസ്ത സംവിധായകനും ജൂറി ചെയര്‍മാനുമായ കുമാര്‍ സാഹ്നിയും മറ്റ് അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രചനാവിഭാഗം ജൂറി ചെയര്‍മാൻ പി കെ പോക്കർ, സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരായിരുന്നു ജൂറിയിലെ മറ്റംഗങ്ങൾ.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links