ISL കായികം

ഐ എസ്എൽ സീസൺ അഞ്ചിന് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്‌സ് ഉത്ഘാടനമത്സരത്തിൽ കൊൽക്കത്തയെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസൺ അഞ്ചിന് ഇന്ന് തുടക്കമാവും. ദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടും. ഡേവിഡ് ജെയിംസ് പരിശീലിപ്പിച്ചെടുത്ത ബ്ലാസ്റ്റേഴ്‌സിന്റെ യുവനിര വിജയപ്രതീക്ഷകളുമായാണ് കളിക്കളത്തിലിറങ്ങുന്നത്. ചലച്ചിത്രതാരം മോഹൻലാൽ ആണ് ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ.

കഴിഞ്ഞ നാൾ സീസണുകളിൽ രണ്ട് തവണ നിർഭാഗ്യം കൊണ്ട് കപ്പ് കൈവിടേണ്ടി വന്നവരാണ് കേരളം ബ്ലാസ്റ്റേഴ്‌സ്. ഇക്കുറി ആ കുറവ് നികത്താൻ ആകുമെന്നാണ് തീം ബ്ലാസ്റ്റേഴ്സിന്റെ ചിന്ത. മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പല്‍ ആണ് ഇക്കുറി അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ പരിശീലകൻ.

സി.കെ വിനീതിനൊപ്പം പുതുമുഖങ്ങളായ പോപ്ലാറ്റ്‌നിക്കും സ്ലാവിസ്ല സ്റ്റൊജനോവിച്ചുമാണ് മുന്നേറ്റത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആയുധങ്ങള്‍. മലയാളി താരം അനസ് എടത്തൊടിക പ്രതിരോധ നിരയിൽ ശക്തമായ സാന്നിധ്യം ആവും. ശക്തരായ കൊൽക്കത്തയ്ക്ക് ഒത്ത പോരാളിയാണ് കേരളം ബ്ളാസ്റ്റേഴ്സ്.

Add Comment

Click here to post a comment

Latest News

Quick Links