കേരളം

MPയായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂരിന്റെ ജനനായകൻ ടി.എൻ. പ്രതാപന് അനുമോദനത്തിന്റെ പൂച്ചെണ്ടുമായി ഇൻവെസ്റ്റേഴ്സ് ടീം ഫോർ ജസ്റ്റിസ് ഭാരവാഹികളെത്തി; കൂടികാഴ്ചയിൽBRD നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും ക്രിയാത്മകചർച്ച നടത്തിയും ജനകീയനായ MP പകർന്നത് മറ്റാരും നൽകാത്ത ആത്മവിശ്വാസവും പ്രതീക്ഷയും…

തൃശൂർ കേന്ദ്രമായുള്ള BRD-SML ഉടമകളായ സി.സി വില്യം വർഗ്ഗീസും ഭാര്യ മേരി വില്യംസും സംഘവും ചേർന്ന് നടത്തിയ കോടിക്കണക്കിന് രൂപയുടെ ഓഹരി തട്ടിപ്പിന് ഇരയായവരുടെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കുവാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാനും വേണ്ട സഹായ സഹകരണങ്ങൾ തേടിയാണ് നിക്ഷേപക കൂട്ടായ്മയുടെ പ്രതിനിധികൾ നിയുക്ത MP ടി.എൻ പ്രതാപനുമായി തൃശ്ശൂർ ഡി.സി.സി ഓഫിസിൽവച്ച് കൂടികാഴ്ച നടത്തിയത്.

ബി.ആർ.ഡി യിലെ നിക്ഷേപകരുടെ പ്രശ്നങ്ങളെകുറിച്ച് അറിഞ്ഞ് കൊണ്ടാണ് ഇരിക്കുന്നതെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടസഹായ സഹകരണങ്ങൾ തന്റെ ഭാഗത്തു നിന്നും നിക്ഷേപകർക്ക് ഉണ്ടാകുമെന്നും, ഇലക്ഷനുമായി ബന്ധപ്പെട്ട തിരക്ക് കുറയുന്ന മുറക്ക് ഇതേകുറിച്ച് കൂടുതൽ ചർച്ചകൾ നടത്താമെന്നും അദ്ദേഹം സംഘടനാ ഭാരവാഹികളോട് പറഞ്ഞു.

ഇൻവെസ്റ്റേഴ്സ് ടീം ഫോർ ജസ്റ്റിസ് തയ്യാറാക്കിയ BRD നിക്ഷേപകരുടെ പ്രശ്നങ്ങളടങ്ങുന്ന മെമ്മോറാണ്ടം നിയുക്ത പാർലമെന്റ് അംഗം ടി.എൻ. പ്രതാപന് സമർപ്പിച്ചു.
1000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ളBRDയിൽ കമ്പനി നിയമങ്ങൾ കാറ്റിൽ പറത്തി മാനേജ്മെൻറ് നടത്തിയ തട്ടിപ്പും വെട്ടിപ്പും അക്കമിട്ട് നിരത്തുന്ന ഉള്ളടക്കമാണ് മെമ്മോറാണ്ടത്തിലുള്ളത്. 18 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നൂറു കണക്കിന് ഓഹരി ഉടമകളെ കബളിപ്പിച്ചBRD ഗൂഢസംഘത്തെക്കുറിച്ചും അവരുടെ ക്രിമിനൽ ചെയ്തികളെക്കുറിച്ചും പ്രതിപാദിക്കുന്ന നിവേദനം TN പ്രതാപൻ MP ഗൗരവപൂർവ്വം വായിച്ച് ശക്തമായ നിക്ഷേപകസംരക്ഷണ നിലപാട് സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മെമ്മോറാണ്ടം സമർപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും അഭിമാനവിജയം കൈവരിച്ച ടി.എൻ. പ്രതാപനെ ഇൻവെസ്റ്റേഴ്സ് ടീം ഫോർ ജസ്റ്റീസ് പ്രസിഡന്റ് അഷറഫ് ബാവ പൂച്ചെണ്ട് നൽകി പ്രത്യേകം അഭിനന്ദിച്ചു.

കൂടികാഴ്ചയിലും ചർച്ചയിലും ഇൻവെസ്റ്റേഴ്സ് ടീം ഫോർ ജസ്റ്റീസ് ഭാരവാഹികളായ ജോസഫ് ആലുക്കൽ (ജനറൽ സെക്രട്ടറി), ബഷീർ അഹമ്മദ് (വൈസ് പ്രസിഡന്റ്), ആൽഫി മാത്യു (ജോയിന്റ് സെക്രട്ടറി) ഷാജു പാലിശ്ശേരി (അഡീഷണൽ ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരും സന്നിഹിതരായിരിന്നു.

നിക്ഷേപ തട്ടിപ്പിനിരയായവർക്ക് നീതീ ഉറപ്പുവരുത്തന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സന്നദ്ധ സംഘടനയാണ് ഇൻവെസ്റ്റേഴ്സ് ടീം ഫോർ ജസ്റ്റീസ് എന്ന പേരിലുള്ള നിക്ഷേപക കൂട്ടായ്മ.  ഏറ്റവുംആദ്യം അനുമോദനവുമായെത്തി നിവേദനവും സമർപ്പിച്ചതിൽ തുടർനടപടിയായി എന്നും ജനപക്ഷ നിലപാടുമായി നിരവധി വിഷയങ്ങളിൽ രംഗത്തിറങ്ങിയിട്ടുള്ള TNപ്രതാപന്റെ ആത്മാർത്ഥമായ ഇടപെടൽ ഇക്കാര്യത്തിലും ഉടനടി ഉണ്ടാകുമെന്ന പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ് BRD യിൽ കൊടിയ വഞ്ചനയ്ക്ക് ഇരയായ ഓഹരി ഉടമകൾ.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links