ആലുവ വിദ്യാഭ്യാസം

ആലുവയിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ദേശീയവിരവിമുക്ത ദിനാചരണം നടന്നു

ഒരു വയസ്സിനും 19 വയസ്സിനും ഇടയിലുള്ളവർക്ക് വിരയ്ക്കെതിരെ ആൽബൻഡസോൾ
ഗുളികകൾ വിതരണം ചെയ്തു.

ദേശീയ വിര വിമുക്തദിനത്തിന്റെ ഭാഗമായി മുഴുവൻ അങ്കണവാടികളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചാണ് ഗുളികകൾ വിതരണം ചെയ്തത്.

ആലുവ ജില്ലാആശുപത്രിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ തല ഉദ്ഘാടനം സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ ഫോർ ഗേൾസിൽ നടന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ.അബ്ദുൾ മുത്തലിബ്  ഗുളിക വിതരണത്തിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ലിസ്സി അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി.കെ. മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. ഐ.സിറാജ് സ്വാഗതവും ഹെഡ് മിസ്ട്രസ് ഇൻ ചാർജ് നിറ്റി ജോസഫ് നന്ദിയും പറഞ്ഞു.

വിതരണ സമയത്ത് സ്കൂളിൽഹാജരല്ലാത്ത കുട്ടികൾക്ക് നവംബർ1 വ്യാഴാഴ്ച ഗുളികകൾ വീണ്ടും നൽകും. മുഴുവൻ അങ്കണവാടികളിലും വിര ഗുളികകൾ വിതരണത്തിനായി നൽകിയിട്ടുണ്ട്.

വിവിധ സ്ക്കൂളുകളിൽ ബീന ജോസഫ്, ബിന്ദുജ വി., ഗിരിജ ബാലൻ, അരുൺ കൃഷ്ണൻ,
റോസ് മേരി മാർട്ടിൻ, നിഷി തോമസ്, രശ്മി.വി.ആർ. എന്നിവർ നേതൃത്വം നൽകി.

ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ അങ്കണവാടികളും സ്ക്കൂളുകളും കേന്ദ്രീകരിച്ച് നടക്കുന്ന ദേശീയ വിര വിമുക്തദിനത്തിന്റെ ഗുളിക വിതരണ ഉദ്ഘാടനം
സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ ഫോർ ഗേൾസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ.അബ്ദുൾമുത്തലിബ് നിർവ്വഹിക്കുന്നു.

Add Comment

Click here to post a comment

Latest News

Quick Links