കോതമംഗലം പരീക്കണ്ണിയിൽ കൂറ്റംവേലിൽ അകത്തൂട്ട് വീട്ടിൽ ബാവഹാജി (84) ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. നാല് ദിവസത്തോളമായി കോതമംഗലം മാർ ബസേലിയോസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.
കവളങ്ങാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിയ്ക്കുകയും അനവധി പാവങ്ങൾക്ക് സഹായ സേവനങ്ങൾ എത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു കൂറ്റംവേലി ജുമാമസ്ജിദ് മുൻ പ്രസിഡണ്ട് കൂടിയായ പരേതൻ.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കൊട്ടിഘോഷിയ്ക്കാതെ കുടുംബ സമ്പാദ്യമുപയോഗിച്ച് നിശബ്ദമായി ബാവഹാജിയും മക്കളും നടത്തിയ ജീവകാരുണ്യ സേവനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. പരീക്കണ്ണിയിലെ പഴമ മണക്കുന്ന പരമ്പരാഗതമായ കർഷിക മണ്ണിൽനിന്നും സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ മക്കളെ ആധുനിക വിദ്യാഭ്യാസത്തിലേയ്ക്ക് വഴി നടത്തിച്ച, ഹോങ്കോങ്ങ് ഹാജിയാർ എന്ന പേരിൽ കൂടി അറിയപ്പെട്ട ബാവഹാജി പിന്നീട് കുടുംബത്തിനുണ്ടായ ഭൗതീക വളർച്ചയും നേട്ടങ്ങളും മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിലെ നന്മയുള്ള കാരണവരായി മുന്നിൽ നിന്നു. പെരുമ്പാവൂർ കണ്ടന്തറയിലെ ചിറയ്ക്കക്കുടി കുടുംബാംഗം മൈമൂനത്താണ് ഭാര്യ.
നെല്ലിക്കുഴി കേന്ദ്രമായുള്ള ഗ്ലോബ്സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറകടറും തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻവസ്റ്റഴ്സ് ടീം ഫോർ ജസ്റ്റീസ് പ്രസിഡണ്ടും ഗ്ലോബൽ വിഷൻ മീഡിയാ ആന്റ് മാനേജ്മെൻറ് കൺസൾട്ടൻസി ചെയർമാനുമായ അഷ്റഫ് ബാവ മകനാണ്.
അമേരിക്കയിൽ ജോലി ചെയ്യുന്ന സലീം ബാവ,നസീമ (കോതമംഗലം താലൂക്ക് ആശുപത്രി ഹെഡ് നേഴ്സ്,) ഷൈലജ ബീഗം, കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസ് കവാടത്തിലുള്ള ബാവപ്ലാസ പ്രൊപ്പറേറ്ററും UAE യിൽ ജോലിക്കാരനുമായ നൗഷാദ് ബാവ, നാട്ടിൽ ബിസിനസ് നടത്തുന്ന നിഷാദ് ബാവ എന്നഷെമീർ, കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഓൺലൈൻ ട്രേഡിങ്ങ് കമ്പനി നടത്തുന്ന നവാസ് ബാവഎന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: കെ.പി.അലി – കരക്കുന്നേൽ കാളിയാർ, നെല്ലിമറ്റത്ത് ബിസിനസ് നടത്തുന്ന പരീക്കണ്ണിയിലെ വി.ഇ.അലി, റാഫിയ സലീം – മുല്ലപ്പിള്ളി പെരുമ്പാവൂർ, ഷീബ അഷ്റഫ് – മുണ്ടപ്പിള്ളിത്തോട്ടം ആലുവ, റസീന നൗഷാദ് -കാക്കനാട്, ഷബാന നിഷാദ് – പൈമറ്റം, രഹ്ന നവാസ് -കല്ലുംപുറം കൂവ്വള്ളൂർ എന്നിവർ.
ഖബറടക്കം ഇന്ന് (19-6-2019 ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കൂറ്റംവേലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ബാവഹാജിയുടെ നിര്യാണത്തിൽ ആൻറണി ജോൺ MLA അടക്കമുള്ള നിരവധി ജനനേതാക്കളും വിവിധ സാമൂഹിക – രാഷ്ട്രീയ സംഘടനാ പ്രതിനിധികളും അനുശോചനം അറിയിച്ചു.
പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:
Email: KeralaReporterNews@gmail.com
Whats App: +919447872982
Add Comment